ലണ്ടൻ: കൈവിട്ടുപോയ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ വിംബിൾഡൺ സെൻറർ കോർട്ടിലിറങ്ങിയ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർക്ക് ദുസാൻ ലജോവികിെനതിരെ അനായാസ ജയം.
തിങ്കളാഴ്ച വേദിയുണർന്ന വിംബിൾഡൺ ആദ്യ റൗണ്ട് മത്സരങ്ങളിൽ പ്രമുഖരായ സിലിച്, റവോനിച്, മെദ്വദേവ്, ഇസ്നർ തുടങ്ങിയവരും ജയം കണ്ടു. ഏകപക്ഷീയ മൽസരത്തിൽ ഫെഡറർ ഒറ്റ സെറ്റും വിട്ടുനൽകാതെയാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്- സ്കോർ 6-1, 6-3, 6-4. മറ്റു മത്സരങ്ങളിൽ മെദ്വദേവ് കോറിചിനെയും റവോനിച് ബ്രോഡിയെയും സിലിച് നിഷിയോകയെയും തോൽപിച്ചു.
വനിത വിഭാഗത്തിൽ നാലാം സീഡായ ഫ്രഞ്ച് ഒാപൺ ഫൈനലിസ്റ്റ് െസ്ലാവേൻ സ്റ്റീഫൻസിെൻറ തോൽവിയാണ് ആദ്യ അട്ടിമറി. അതിനിടെ, രണ്ട് തവണ വിംബിൾഡണിൽ കിരീടം ചൂടിയ ബ്രിട്ടീഷ് താരം ആൻഡി മറേ ടൂർണമെൻറിൽനിന്ന് പിൻവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.