????????????? ????? ??????? ????????? ??????????

ഫെഡററിന് ഡബിൾസ് പങ്കാളിയായി നദാലിനെ വേണം

പ്രാഗ്: നിത്യവൈരിയായ റാഫേൽ നദാലിനെ ഡബിൾസ് പങ്കാളിയായി റോജർ ഫെഡറർക്ക് വേണമെന്ന്. ഈ വർഷം ആരംഭിക്കുന്ന ലാവർ കപ്പിൽ നദാലിനൊപ്പം കളിക്കണമെന്ന് ഫെഡറർ വെളിപ്പെടുത്തി. സെപ്റ്റംബറിൽ പ്രാഗിലാണ് പുതിയ ടൂർണമെൻറ് ആരംഭിക്കുന്നത്. ഒരു യൂറോപ്യൻ ടീമും വേൾഡ് റെസ്റ്റ് ടീമും ആണ് ടൂർണമെൻറിൽ ഏറ്റുമുട്ടുക. ഞാൻ എപ്പോഴും റഫക്കൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പരസ്‌പര മത്സരം പ്രത്യേകതയുള്ളതാണ്- ഫെഡറർ വ്യക്തമാക്കി.

ടെന്നിസിലെ സൂപ്പർ താരങ്ങളാൽ സമ്പന്നമായ യൂറോപ്യൻ ടീമാണ് ടൂർണമെൻെറിലെ കിരീട ഫേവറിറ്റുകൾ. കഴിഞ്ഞ ആസ്ട്രേലിയൻ ഓപ്പൺ പുരുഷ ഫൈനലിൽ ഫെഡറർ നദാലിനെ പരാജയപ്പെടുത്തിയിരുന്നു.
 

Tags:    
News Summary - Roger Federer Wants Rafael Nadal As Laver Cup Doubles Partner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.