മെൽബൺ: കരുത്തുറ്റ ആയുധങ്ങളായ ഫോർഹാൻഡിനും ബാക്ഹാൻഡിനും മൂർച്ച കുറഞ്ഞപ്പോൾ, പരിചയസമ്പത്തും സാങ്കേതികത്തികവും തുരുപ്പുശീട്ടാക്കി റോജർ ഫെഡററുടെ ത്രസിപ്പിക്കുന്ന ജയം. ആസ്ട്രേലിയൻ ഓപൺ പുരുഷ സിംഗ്ൾസ് മൂന്നാം റൗണ്ടിൽ ആതിഥേയ താരം ജോൺ മിൽമാൻ മാരത്തൺ പോരാട്ടത്തിലൂടെ വിറപ്പിച്ചപ്പോൾ അഞ്ചാം സെറ്റിലെ ടൈബ്രേക്കറിലൂടെയായി ഫെഡ് എക്സ്പ്രസിെൻറ ജയം. നാല് മണിക്കൂറിലേറെ നീണ്ടുനിന്ന അങ്കത്തിനൊടുവിലായിരുന്നു ഫെഡറർ പ്രീക്വാർട്ടർ ഉറപ്പിച്ചത്. സ്കോർ 4-6, 7-6, 6-4, 4-6, 7-6 (10-8).
ആദ്യ സെറ്റ് ജയിച്ച് അട്ടിമറി സൂചന നൽകിയ മിൽമാനെതിരെ രണ്ടും മൂന്നും സെറ്റിലൂടെ ഫെഡറർ തിരിച്ചെത്തിയെങ്കിലും നാലാം സെറ്റ് കൈവിട്ടു. ശേഷം നിർണായകമായ അഞ്ചാം സെറ്റിൽ. ഇവിടെ പോയൻറ് ബ്രേക് ചെയ്ത് ഫെഡറർ മുന്നിലെത്തിയെങ്കിലും മിൽമാൻ പോരാട്ടം അവസാനിപ്പിച്ചില്ല. അവസാന സർവിൽ ബ്രേക്ചെയ്യാനുള്ള അവസരം ഫെഡറർ കൈവിട്ടതോടെ (6-6) കളി ടൈബ്രേക്കറിലേക്ക്. ഇവിടെ, ഇവിടെ ഓസീസ് താരത്തിനായിരുന്നു വേഗം കൂടുതൽ. എയ്സും ഫോർഹാൻഡും ആയുധമാക്കി മിൽമാൻ 5-2, 7-4 നിലയിൽ കുതിച്ചുപാഞ്ഞു. നാട്ടുകാർ നിറഞ്ഞ ഗാലറി ആഘോഷം തുടങ്ങിയ നിമിഷം. എന്നാൽ, പിന്നീടായിരുന്നു ഫെഡറർ ഗിയർമാറ്റിയത്. കയറിയും ഇറങ്ങിയും ഷോട്ടുതിർത്ത ഫെഡറർ എതിരാളിയുടെ ബാലൻസ് തെറ്റിച്ചു. നിർണായക നിമിഷത്തിലെ പിഴവുകൾ ഫെഡറർക്ക് പോയൻറായി മാറി. ഒടുവിൽ 10-8ന് ഫെഡ്എക്സ്പ്രസ് പ്രീക്വാർട്ടറിലേക്ക്.
ജപ്പാെൻറ യൊഷിഹിതോ നിഷിയോകയെ വീഴ്ത്തി നൊവാക് ദ്യോകോവിച് പ്രീക്വാർട്ടറിൽ കടന്നു. സ്കോർ: 6-3, 6-2, 6-2.സിറ്റ്സിപാസിനെ വീഴ്ത്തി മിലോസ് റോണിചും (7-5, 6-4, 7-6), ബാറ്റിസ്റ്റ അഗറ്റിനെ വീഴ്ത്തി മരിൻ സിലിചും (6-7, 6-4, 6-0, 5-7, 6-3) പ്രീക്വാർട്ടറിൽ ഇടം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.