2016 ജൂൈലയിൽ വിംബ്ൾഡണിലെ സെൻറർകോർട്ടിെൻറ നടുമുറ്റത്ത് റോജർ ഫെഡറർ മുട്ടുകുത്തി, മുഖമടിച്ച് വീണപ്പോൾ ഒരു നിമിഷത്തേക്ക് നിലച്ചുപോയതായിരുന്നു ടെന്നിസ് ലോകം. പച്ചപ്പുൽകോർട്ടിെൻറ ഒത്തനടുവിൽ ടെന്നിസിെൻറ വൻമരമായിരുന്നു അന്ന് നിലംപൊത്തിയത്. 34കാരെൻറ വീഴ്ചയെ ഒരു കരിയറിെൻറ അസ്തമനമെന്ന് ടെന്നിസ് ലോകം വിശേഷിപ്പിച്ചു. വിംബ്ൾഡൺ സെമിയിൽ കാനഡക്കാരൻ മിലോസ് റോണിച്ചിനോട് അഞ്ച് സെറ്റ് പൊരുതി കീഴടങ്ങിയപ്പോൾ മാധ്യമങ്ങൾ 17 ഗ്രാൻഡ്സ്ലാമിൽ ആ ഇതിഹാസത്തിന് വിടവാങ്ങൽകുറിപ്പെഴുതി. സെൻറർകോർട്ടിെൻറ നടുമധ്യത്തിൽ കമിഴ്ന്നുകിടന്ന ഫെഡററുടെ ചിത്രത്തിന് ഉയിർത്തെഴുന്നേൽപിനുള്ള വീഴ്ചയാണെന്ന് എഴുതാനുള്ള ശുഭാപ്തിവിശ്വാസം അദ്ദേഹത്തിെൻറ ആരാധകർക്കുപോലുമില്ലായിരുന്നു. കാൽമുട്ടിലെ പരിക്കിെൻറ ഗൗരവമറിഞ്ഞതോടെ, ആ വർഷത്തെ മുഴുവൻ മത്സരങ്ങളിൽനിന്നും ഫെഡ് എക്സ്പ്രസ് പിൻവാങ്ങി. റിയോ ഒളിമ്പിക്സും യു.എസ് ഒാപണും ഉൾപ്പെടെ പ്രധാന പോരാട്ടങ്ങളെല്ലാം നഷ്ടമായി. റാങ്കിങ്ങിൽ 14 വർഷത്തിനിടെ ആദ്യമായി പത്തിനുള്ളിൽനിന്ന് പുറത്തായ സ്വിസ് താരത്തിന് പേരിനുപോലും കിരീടമില്ലാത്ത വർഷം.
പക്ഷേ, ആറു മാസം ഫെഡറർ വിശ്രമത്തിലായിരുന്നില്ലെന്ന് ആരാധകരെക്കൊണ്ട് തിരുത്തിക്കുകയാണിപ്പോൾ. ഏറെ ശാരീരികാധ്വാനം വേണ്ട ടെന്നിസ് കോർട്ടിൽ പ്രായം പറഞ്ഞ് വിരമിക്കലിനെ ഒാർമിപ്പിക്കുന്നവർക്ക് ആ റാക്കറ്റുകൾ മറുപടി നൽകിക്കൊണ്ടേയിരിക്കുന്നു. ആദ്യമെത്തിയത് മെൽബൺ പാർക്കിനെയും ടെന്നിസ് ലോകത്തെയും അദ്ഭുതപ്പെടുത്തി ആസ്ട്രേലിയൻ ഒാപൺ കിരീടം. അതാവെട്ട, കിരീടഫേവറിറ്റുകളായി എഴുതിച്ചേർത്തവരെയെല്ലാം പാതിവഴിയിൽ മടക്കി അയച്ചശേഷം, തെൻറ ചിരവൈരിയായ റാഫേൽ നദാലിനെ വീഴ്ത്തിക്കൊണ്ട്. അഞ്ചു സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിൽ നദാലിനെ തോൽപിച്ച ഫെഡറർ മെൽബൺ പാർക്കിൽ കരിയറിലെ 18ാം ഗ്രാൻഡ്സ്ലാമിൽ മുത്തമിട്ടു.
തൊട്ടുപിന്നാലെ, ദുൈബ ഒാപൺ രണ്ടാം റൗണ്ടിൽ പുറത്തായി. നേരെ പറന്നത് അമേരിക്കയിലെ ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിലേക്ക്. അവിടെ പ്രീക്വാർട്ടറിൽ കാത്തിരുന്നത് റാഫേൽ നദാൽ തന്നെ. ആസ്ട്രേലിയൻ ഒാപൺ ഫൈനലിന് നദാൽ പകരംവീട്ടുമോയെന്നായിരുന്നു ചർച്ച. പക്ഷേ, നേരിട്ടുള്ള രണ്ട് സെറ്റിന് (6-2, 6-3) ഫെഡററുടെ കുതിപ്പ്. ഫൈനലിൽ നാട്ടുകാരായ സ്റ്റാൻ വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് വർഷത്തെ രണ്ടാം കിരീടം.
തൊട്ടടുത്ത ദിവസംതന്നെ ഫ്ലോറിഡയിലെ മിയാമിയിൽ മറ്റൊരു കിരീടമോഹവുമായി ഫെഡ് എക്സ്പ്രസ്. പഴയ പടക്കുതിരകളെയും കൗമാരക്കാരെയുമെല്ലാം കീഴടക്കിയ കുതിപ്പ് ഫൈനലിലെത്തിയപ്പോൾ എതിരാളി വീണ്ടും റാഫേൽ നദാൽ. എല്ലാം പഴയതുതന്നെ. മിന്നൽവേഗത്തിലെ ഫോർഹാൻഡും ഒറ്റക്കൈയിലെ ബാക്ഹാൻഡുമായി നദാലിനെ വീണ്ടും വിറപ്പിച്ച ഫെഡററുടെ വിജയഗാഥ. 1998ൽ ഗ്രാൻഡ്സ്ലാമിലെ 17കാരനായ അരങ്ങേറ്റക്കാരനിൽനിന്നും പരിചയവും കരുത്തും കൂടിയിേട്ടയുള്ളൂവെന്ന് തെളിയിച്ച് വീണ്ടും കിരീടം. ഇക്കുറി 6-3, 6-4 സ്കോറിനായിരുന്നു കിരീടനേട്ടം. സീസണിൽ നാലിൽ മൂന്ന് കിരീടവും ജയിച്ച് ഫെഡ് എക്സ്പ്രസ് നെഞ്ചുവിരിച്ച് പുഞ്ചിരി തൂകുേമ്പാൾ വിമർശിച്ചവരും എഴുതിത്തള്ളിയവരും എഴുന്നേറ്റുനിന്ന് കൈയടിക്കുന്നു.
ഫെഡ് എക്സ്പ്രസ്: നോൺസ്റ്റോപ് എതിരാളികൾപോലും അറിയാതെ ആരാധിച്ചുപോകുന്ന പ്രതിഭയുടെ മിന്നലാട്ടം കഴിഞ്ഞ രാത്രിയിലും കണ്ടു. കോർട്ടിെൻറ മറുപക്ഷത്ത് തെൻറ സമകാലികനായ മറ്റൊരു സൂപ്പർ താരമെത്തിയപ്പോൾ മുഴുവൻ സൗന്ദര്യവും കരുത്തും പുറത്തെടുത്തായിരുന്നു ഫെഡററുടെ ജയം. ബേസ്ലൈനിൽ നിൽപുറപ്പിച്ച്, ആക്രമിച്ച് മുന്നേറിയും പിൻവലിഞ്ഞുമുള്ള ശൈലി. ആദ്യ സെറ്റിൽ അനായാസം ജയിച്ചശേഷം രണ്ടാം സെറ്റിൽ നദാൽ മുൻതൂക്കം നേടിയിടത്തുനിന്നാണ് ഫെഡറർ കളി ജയിച്ച് കിരീടമണിഞ്ഞത്. ഇറങ്ങിക്കളിച്ച് നെറ്റ് ഷോട്ടും തൊട്ടുപിന്നാലെ ബേസ്ലൈനിലെത്തി 70 മൈൽ വേഗത്തിലെ ബാക്ഹാൻഡും പായിച്ച് നദാലിനെ അമ്പരപ്പിച്ചപ്പോൾതന്നെ മാനസികാധിപത്യം ഫെഡറർ സ്വന്തമാക്കിയിരുന്നു. പിന്നെ ഒരിക്കൽപോലും നദാലിന് പ്രതീക്ഷകൾ സജീവമാക്കാൻ കഴിഞ്ഞില്ല.
കുതിച്ചുപായാൻ ഒരിടവേള ഇൗ വരവുപോലെ മറ്റൊരു അതിശയവരവിനുള്ള ഒരുക്കത്തിലാണ് ഫെഡറർ. ആറു മാസം വിശ്രമിച്ച് തിരിച്ചെത്തിയപ്പോൾ ഒരു ഗ്രാൻഡ്സ്ലാം അടക്കം മൂന്ന് കിരീടം നേടിയ ഫെഡറർ അടുത്ത കുതിപ്പിനായി ചെറു ഇടവേളയിലേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. ‘‘ശരീരവും മനസ്സും വിശ്രമം ആവശ്യപ്പെടുന്നു. അടുത്ത ലക്ഷ്യത്തിനുമുമ്പ് ചെറു ഇടവേള വേണം. ഫ്രഞ്ച് ഒാപൺ തയാറെടുപ്പ് മത്സരങ്ങളിൽ കോർട്ടിലിറങ്ങില്ല. ഹാർഡ് കോർട്ടിലും ഗ്രാസ് കോർട്ടിലും തുടരാനാണ് തീരുമാനം. എങ്കിലും ഫ്രഞ്ച് ഒാപണിൽ കളിക്കും’’ -നദാലിെൻറ സ്വന്തം മണ്ണിൽ 18ാം ഗ്രാൻഡ്സ്ലാമിനായി എത്തുമെന്ന് വ്യക്തമാക്കുന്നു ഫെഡറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.