ഹോപ്മാന്‍ കപ്പ്: തിരിച്ചുവരവില്‍ ഫെഡററിന് തോല്‍വി

പെര്‍ത്ത്: മടങ്ങിവരവിലെ രണ്ടാം അങ്കത്തില്‍ റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. ഹോപ്മാന്‍ കപ്പില്‍ ജര്‍മനിയുടെ കൗമാര താരം അലക്സാണ്ടര്‍ സ്വെരവാണ് ഫെഡ് എക്സ്പ്രസിനെ അട്ടിമറിച്ചത്. സ്കോര്‍ 7-6, 6-7, 7-6. പരിക്കിനെ തുടര്‍ന്ന് ആറു മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു ഫെഡറര്‍ കോര്‍ട്ടിലിറങ്ങിയത്.

ആദ്യ മത്സരത്തില്‍ ബ്രിട്ടന്‍െറ ഡാനിയേല്‍ ഇവാന്‍സിനെ കീഴടക്കി തിരിച്ചുവരവ് ഗംഭീരമാക്കിയതിനു പിന്നാലെയായിരുന്നു 19കാരന്‍ സ്വെരവിന്‍െറ അട്ടിമറി. ആദ്യ സെറ്റില്‍ 5-2ന്‍െറ മികച്ച് ലീഡ് നേടിയ ശേഷമായിരുന്നു ഫെഡററിന് അടിതെറ്റിയത്. സെര്‍വിലൂടെ കളി തിരിച്ചുപിടിച്ച ജര്‍മന്‍കാരന്‍ ടൈബ്രേക്കറില്‍ സെറ്റ് ജയിച്ചു. ഫെഡറര്‍ക്കെതിരെ സ്വെരവിന്‍െറ കരിയറിലെ രണ്ടാം ജയം കൂടിയാണിത്.

Tags:    
News Summary - roger federer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.