റോജർ ഫെഡറർക്ക്​ സിംഗ​്​ൾസ്​ കരിയറിൽ കിരീട ശതകം

ദുബൈ: ടെന്നിസ്​ ലോകം കണ്ട ഏറ്റവും മികച്ച താരം എന്ന്​ വിശേഷിപ്പിക്കപ്പെടുന്ന റോജർ ഫെഡറർക്ക്​ സിംഗ​്​ൾസ്​ കര ിയറിൽ കിരീട ശതകം. ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ്​ ചാമ്പ്യൻഷിപ് ഫൈനലിൽ സ്​റ്റെ​ഫാനോസ്​ സിറ്റ്​സിപാസിനെ 6-4, 6-4ന്​ തേ ാൽപിച്ച്​ കിരീടം ചൂടിയാണ്​ ഫെഡ്​ എക്​സ്​പ്രസ്​ സെഞ്ച്വറി തികച്ചത്​. ദുബൈയിൽ ഫെഡററുടെ എട്ടാം കിരീടമാണിത്​.

ജിമ്മി കോണേഴ്​സ്​ മാത്രമാണ്​ സിംഗ്​ൾസിൽ 100​ കിരീടങ്ങൾ നേടിയിട്ടുള്ള മറ്റൊരു പുരുഷ താരം. 109 സിംഗ്​ൾസ്​ കിരീടങ്ങളാണ്​ കോണേഴ്​സി​​െൻറ ഷോകേസിലുള്ളത്​. 80 കിരീടങ്ങളുമായി റാഫേൽ നദാലും 73 ട്രോഫികളുമായി നൊവാക്​ ദ്യോകോവിച്ചുമാണ്​ നിലവിൽ സജീവമായ താരങ്ങളിൽ ഫെഡറർക്കു​ പിന്നിലുള്ളത്​.

വനിതകളിൽ മൂന്നു​ താരങ്ങൾ സെഞ്ച്വറി തികച്ചിട്ടുണ്ട്​. 167 കിരീടങ്ങളുമായി മാർട്ടിന നവരത്തിലോവയാണ്​ മുന്നിൽ. ക്രിസ്​ എവർട്ട്​ (157), സ്​റ്റെഫി ഗ്രാഫ്​ (107) എന്നിവരാണ്​ നൂറ്​ കടന്ന മറ്റുള്ളവർ. നിലവിൽ സജീവമായ താരങ്ങളിൽ 72 കിരീടങ്ങളുള്ള സെറീന വില്യംസാണ്​ മുന്നിൽ.
Tags:    
News Summary - Roger Federer's 100th title- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.