ന്യൂഡൽഹി: ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന നാലാമത്തെ ഇന്ത്യക്കാരനായി മാറിയ രോഹൻ ബൊപ്പണ്ണക്ക് അർജുന പുരസ്കാര ശിപാർശ. ഫ്രഞ്ച് ഒാപൺ ടെന്നിസ് മിക്സഡ് ഡബ്ൾസിൽ കനേഡിയൻ താരം ഗബ്രിയേല ഡബ്രോസ്കിക്കൊപ്പം കിരീടം ചൂടിയതിനു പിന്നാലെയാണ് അഖിലേന്ത്യ ടെന്നിസ് ഫെഡറേഷൻ അർജുനക്കായി ശിപാർശ ചെയ്തത്. ‘നേരത്തെ പലതവണയും ബൊപ്പണ്ണയെ ഫെഡറേഷൻ നിർദേശിച്ചെങ്കിലും പരിഗണിച്ചില്ല. ഇക്കുറി അേദ്ദഹം അവാർഡിന് അർഹനാണ്. വനിത താരം രശ്മി ചക്രവർത്തിയെയും നാമനിർദേശം ചെയ്തു’ -അഖിലേന്ത്യ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹിരൺമോയ് ചാറ്റർജി പറഞ്ഞു.
ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവർക്കു ശേഷം ഗ്രാൻഡ്സ്ലാം കിരീടം ചൂടുന്ന ഇന്ത്യക്കാരനായാണ് ബൊപ്പണ്ണ ഇക്കുറി അവാർഡ് നിർണയ സമിതിക്കു മുമ്പാകെയെത്തുന്നത്. നാമനിർദേശം സമർപ്പിക്കാനുള്ള തീയതി കഴിെഞ്ഞങ്കിലും ഫെഡറേഷൻ പ്രത്യേക താൽപര്യമെടുത്താണ് ഇക്കുറി പേര് സമർപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.