മെൽബൺ: ആധുനിക ടെന്നിസിലെ സൂപ്പർ താരം റോജർ ഫെഡറർക്ക് ഇതിഹാസതാരം കെൻ റോസ്വാളിെൻറ വിജയാശംസ സന്ദേശം. ആസ്ട്രേലിയക്കാരൻ കൂടിയായ റോസ്വാൾ ആസ്ട്രേലിയൻ ഒാപണിനിടെ കളിക്കാരുടെ ലോക്കർ റൂമിനടുത്തെത്തി സുരക്ഷ ഉദ്യോഗസ്ഥെൻറ കൈവശമാണ് വിജയമാശംസിക്കുന്ന ചെറുകുറിപ്പ് കൈമാറിയത്.
തെൻറ അക്രഡിറ്റേഷൻ കളിക്കാരുടെ ലോക്കർ റൂമിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ലാതിരുന്നതിനാലാണ് 36കാരനായ ഫെഡറർക്ക് നേരിട്ട് ആശംസ സന്ദേശം കൈമാറാതിരുന്നതെന്ന് റോസ്വാൾ പറഞ്ഞു. 83കാരനായ ഇതിഹാസ താരം എട്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. 1972ൽ 37കാരനായിരിക്കെ സ്വന്തമാക്കിയ ആസ്ട്രേലിയൻ ഒാപണും ഇതിൽപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.