ഫ്ലോറിഡ: മിയാമി ഓപണ്‍ വനിതാ ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ-ബാര്‍ബോറ സ്ട്രിക്കോവ സഖ്യത്തിന് തോല്‍വി. ഗബ്രിയേല ദബ്രോവ്‌സ്‌കി-സു യിഫാന്‍ സഖ്യമാണ് സാനിയ സഖ്യത്തെ തോല്‍പിച്ച് ജേതാക്കളായത്. 6-4 6-3 എന്ന സ്‌കോറിനായിരുന്നു ഇന്തോ-ചെക്ക് സഖ്യത്തിന്‍റെ തോല്‍വി. സിഡ്‌നി ഇന്റര്‍ര്‍നാഷനല്‍ കലാശപ്പോരിലും തോറ്റ് ഈ സഖ്യം റണ്ണേഴ്‌സ് അപ്പ് ആയിരുന്നു.
സാനിയയുടെ പഴയ ജോഡിയായിരുന്ന മാര്‍ട്ടിന ഹിംഗിസ്-ചാന്‍ യുങ് ജാന്‍ സഖ്യത്തെ സെമിയില്‍ തോല്‍പിച്ചാണ് ഇന്തോ-ചെക്ക് സഖ്യം ഫൈനലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.