കുട്ടികള്‍ക്ക് ടെന്നിസ് അക്കാദമിയുമായി സാനിയ

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ കുട്ടികള്‍ക്കായി പുതിയ ടെന്നീസ് അക്കാദമി തുടങ്ങുന്നു. മൂന്നിനും എട്ടിനും പ്രായത്തിനിടയിലുള്ള കുട്ടികള്‍ക്കായാണ് ടെന്നിസ് അകാദമി (എസ്.എം.ടി.എ) തുടങ്ങുന്നത്.  2013ലും താരം ഇത്തരത്തിലുള്ള അക്കാദമി തുടങ്ങിയിരുന്നു. ഇത് തന്‍െറ അമ്മയുടെയും സുഹൃത്തുക്കളുടെയും ആശയമാണെന്നും താന്‍ ഇതിന് പിന്തുണ നല്‍കുക മാത്രമാണെന്നും സാനിയ പറഞ്ഞു. ‘ ചെറുപ്രായത്തില്‍ ടെന്നിസ് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും എവിടെ തുടങ്ങണമെന്നും എത്രത്തോളം പരിശീലനം നടത്തണമെന്നും ധാരണയില്ലായിരുന്നു. കുട്ടികളെ ഈ മേഖലയില്‍ വളര്‍ത്തിക്കൊണ്ടുവരാനാവശ്യമായ സഹായങ്ങള്‍ ചെയ്യുക എന്നത് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്- സാനിയ പറഞ്ഞു.
Tags:    
News Summary - Sania Mirza launches tennis academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.