കൊൽക്കത്ത: കാൽമുട്ടിലെ പരിക്ക് ഭേദമാവാത്തതിനാൽ ഇന്ത്യൻ താരം സാനിയ മിർസ ആസ്ട്രേലിയൻ ഒാപൺ ഗ്രാൻഡ്സ്ലാം ടെന്നിസിൽനിന്ന് പിൻവാങ്ങി. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ബുദ്ധിമുട്ടിയ സാനിയ ഒന്നര മാസത്തിലേറെയായി വിശ്രമത്തിലായിരുന്നു. വേദന കുറഞ്ഞെങ്കിലും കോർട്ടിലിറങ്ങാനുള്ള നിലയിലേക്ക് കാര്യങ്ങൾ പുരോഗമിച്ചിട്ടില്ലെന്ന് സാനിയ പറഞ്ഞു. ഏതാനും ദിവസംകൂടി വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചതായി അവർ പറഞ്ഞു. 2018 ഏപ്രിലിലെ കോമൺവെൽത്ത് ഗെയിംസ്, ആഗസ്റ്റിലെ ഏഷ്യൻ ഗെയിംസ് എന്നിവക്ക് മുമ്പായി തിരിച്ചെത്താനാവുമെന്നാണ് താരത്തിെൻറ പ്രതീക്ഷ. ജനുവരി 15നാണ് ആസ്ട്രേലിയൻ ഒാപണിന് തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.