ബ്രിസ്ബേന്‍: പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ സാനിയ മിര്‍സക്ക് ആദ്യ കിരീടനേട്ടം. ബ്രിസ്ബേന്‍ ഓപണ്‍ വനിത ഡബ്ള്‍സില്‍ അമേരിക്കയുടെ ബെതാനി മറ്റെക്കിനൊപ്പമാണ് സാനിയ കിരീടം ചൂടിയത്. എന്നാല്‍, ലോകറാങ്കിങ്ങിലെ ഒന്നാം നമ്പര്‍ പട്ടം സാനിയക്ക് നഷ്ടമായി. 91 ആഴ്ചയായി നിലനിര്‍ത്തിയ ഒന്നാം നമ്പര്‍ സ്ഥാനം, കൂട്ടുകാരി ബെതാനി സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം മാര്‍ട്ടിന ഹിംഗിസിനൊപ്പം കിരീടമണിഞ്ഞ സാനിയ നിലവിലെ ജേതാവായാണ് ടൂര്‍ണമെന്‍റിനത്തെിയത്. ഫൈനലില്‍ റഷ്യയുടെ എകത്രിന മകറോവ-എലീന വെസ്നിന സഖ്യത്തെ 6-2, 6-3 സ്കോറിനാണ് തോല്‍പിച്ചത്.
ലോകസുന്ദരി പട്ടം ഏറെനാള്‍ കാത്തുസൂക്ഷിച്ചപോലെയായിരുന്നു ഒന്നാം നമ്പര്‍ സ്ഥാനമെന്നായിരുന്നു മത്സരശേഷം സാനിയയുടെ പ്രതികരണം. പുതിയ ഒന്നാം നമ്പറായ ബെതാനിയെ അഭിനന്ദിക്കാനും ഇന്ത്യന്‍താരം മറന്നില്ല. ജനുവരി 16ന് ആരംഭിക്കുന്ന ആസ്ട്രേലിയന്‍ ഓപണില്‍ ചെക്ക് റിപ്പബ്ളിക് താരം ബര്‍ബോറ സ്ട്രികോവയാണ് സാനിയയുടെ പങ്കാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.