ദുബൈ: തിരക്കൊഴിഞ്ഞ ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് സ്റ്റേഡിയത്തിലെ കസേരകൾക്കിടയിലൂ ടെ ഒാടിക്കളിക്കുന്ന ഒന്നരവയസ്സുകാരൻ ഇസ്ഹാനെ കളിപ്പിച്ചും ഭക്ഷണം കൊടുത്തും ഒക്കത ്തുവെച്ചും ഒാമനിക്കുന്ന സാനിയ മിർസക്കിപ്പോൾ അമ്മയുടെ കരുതലും സീനിയർ താരത്തിെൻറ ഉത്തരവാദിത്തവും കൂടിയുണ്ട്. ഒന്നര മണിക്കൂർ കഴിഞ്ഞാൽ കോർട്ടിലിറങ്ങണമെന്ന ഗൗരവമേതുമില്ലാതെ കുഞ്ഞിനെ താലോലിക്കുന്ന സാനിയ മിർസയോട് വനിതദിനത്തിൽ ഇന്ത്യൻ വനിതകൾക്കു നൽകാനുള്ള സന്ദേശത്തെക്കുറിച്ചാണ് ആദ്യം ചോദിച്ചത്.
സ്വന്തം ജീവിതംതന്നെ േലാകത്തിനു മുന്നിൽ പ്രചോദനമാകാൻ പാകത്തിൽ പരുവപ്പെടുത്തിയ സാനിയ ഇന്ത്യൻ വനിതകൾക്കും ലോകത്തിനും ‘മാധ്യമം’ വായനക്കാർക്കും ആശംസ നേരുന്നു- ‘‘ഇത് നിങ്ങളുെട ദിനമാണ്. എല്ലാ സ്ത്രീകൾക്കും വനിതദിനാശംസകൾ. എന്നാൽ, സ്ത്രീകൾക്കായി പ്രത്യേകം ദിവസം ആഘോഷിക്കേണ്ട കാര്യമില്ല എന്നാണ് എെൻറ അഭിപ്രായം. എന്നുമെന്നും വനിതദിനങ്ങളാകണം. നിങ്ങൾക്ക് ചെയ്യാൻ ഒരുപാടുണ്ട്. ലോകത്തിനു മുന്നിൽ അത് തെളിയിക്കണം. നമുക്കു കഴിയാത്തതായി ഒന്നുമില്ലെന്ന് സ്വയം തിരിച്ചറിയണം. ലക്ഷ്യത്തിലെത്തും വരെ പോരാടണം.’’
89 കിലോയിൽനിന്ന് ഒന്നര വർഷംകൊണ്ട് 59 കിലോയിലെത്തിയ സാനിയ മിർസ അത്ര ചെറിയ മാതൃകയല്ല. പ്രസവേശഷം വീട്ടിലൊതുങ്ങണെമന്ന തെറ്റായ സാമൂഹിക തത്ത്വത്തിൽ ജീവിതം ഹോമിക്കുന്ന സ്ത്രീകൾക്ക് ഒന്നൊന്നര പ്രചോദനം പകർന്നാണ് രണ്ടു മാസം മുമ്പ് സാനിയ കപ്പടിച്ചത്. ഫെഡ് കപ്പ് ടെന്നിസിെൻറ ആദ്യ റൗണ്ടിൽ കളിക്കാനാണ് സാനിയയും അഞ്ച് ഇന്ത്യൻ വനിത യുവ താരങ്ങളും ദുബൈയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.