ന്യുയോർക്: ടെന്നീസ് സൂപ്പർതാരം സെറീന വില്യംസ് വിവാഹിതയാവുന്നു. സോഷ്യൻ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിന്റെ സഹസ്‌ഥാപകൻ അലക്സിസ് ഒഹാനിയനാണ് വരൻ. താൻ വിവാഹിതയാകാൻ പോകുന്ന കാര്യം കവിത രൂപത്തിൽ റെഡിറ്റിലൂടെയാണ് സെറീന പുറത്ത് വിട്ടത്. ഒഹാനിയെൻറ വക്‌താവും ഇത് വാർത്ത സ്‌ഥിരീകരിച്ചു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയ റോമിൽ വച്ച് ഒഹാനിയൻ വിവാഹാഭ്യർഥന നടത്തുകയായിരുന്നുവെന്ന് സെറീന കുറിപ്പിൽ പറയുന്നു.
സെറീനയും ഒഹാനിയനും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. വിനോദ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നവമാധ്യമമാണ് 'റെഡ്ഡിറ്റ്'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.