സ്തനാർബുദ ബോധവൽക്കരണം ലക്ഷ്യമിട്ട് സെറീനയുടെ പുതിയ വീഡിയോ

സ്തനാർബുദ ബോധവൽക്കരണം ലക്ഷ്യമിട്ട് ടെന്നീസ് താരം സെറീന വില്യംസിൻെറ പുതിയ വീഡിയോ പുറത്തിറങ്ങി. മാറിടം കൈ കൊണ്ട് മറച്ച് ഡിവിനൈസിന്റെ പ്രശസ്ത ഗാനം 'ഹിറ്റ് ഐ ടച്ച് മൈസെഫ്' പാടിയാണ് സെറീന വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തൻെറ ഇൻസ്റ്റഗ്രാം പേജിലാണ് സെറീന വീഡിയോ പങ്കിട്ടത്.

ലോകത്തെങ്ങുമുള്ള സ്ത്രീകളിൽ സ്തനാർബുദ അവബോധം സൃഷ്ടിക്കുന്നതിനാണ് വിഡിയോ നിർമിച്ചതെന്ന് സെറീന വ്യക്തമാക്കി. സ്വയം പരിശോധന നടത്താൻ സ്ത്രീകളെ സെറീന ഉപദേശിക്കുന്നു. എല്ലാ സ്ത്രീകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണിത്. നേരത്തെയുള്ള രോഗം കണ്ടുപിടിക്കൽ പ്രധാനമാണ്. അത് ധാരാളം ജീവൻ രക്ഷിച്ചിട്ടുണ്ട്. സ്ത്രീകളെ ഇക്കാര്യം ഓർമ്മിപ്പിക്കാൻ വിഡിയോ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു- സെറീന വ്യക്തമാക്കി.

സ്തനാർബുദം മൂലം മരണപ്പെട്ട ഡിവ, ക്രിസ്റ്റി ആംഫറ്റ്ട്ട് എന്നിവരുടെ പേരിലുള്ള I Touch Myself Projectൻെറ ഭാഗമായാണ് സെറീന വിഡിയോയിൽ പങ്കെടുത്തത്.

Tags:    
News Summary - Serena sings 'I Touch Myself' topless for breast cancer awareness- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.