മകളെ സാക്ഷിയാക്കി സെറീന വില്യംസും അ​ല​ക്സി​സ് ഒ​ഹാ​നി​യനും വിവാഹിതരായി

ന്യൂ​യോ​ര്‍​ക്ക്: ടെന്നീസ് റാണി സെറീന വില്യംസിനും കാമുകൻ അ​ല​ക്സി​സ് ഒ​ഹാ​നി​യനും വിവാഹിതരായി. മകൾ ഒ​ളിമ്പിയ ഒ​ഹാ​നി​യ​ന്‍ ജൂ​നി​യറിനെ മടിയിലിരുത്തിയായിരുന്നു ഇരുവരുടെയും വിവാഹം. 

പ്രമുഖ വ്യവസായിയും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ റെ​ഡി​റ്റ് സ​ഹ സ്ഥാ​പ​കനുമായ അ​ല​ക്സി​സ് ഒ​ഹാ​നി​യ​നും ലോക ടെന്നീസിലെ കരുത്തുറ്റ താരവുമായ െസറീനയും പ്രണയത്തിലായിരുന്നു. ഇവർക്ക് മകളുണ്ടായത് നേരത്തേ വാർത്തയായിരുന്നു. ഇരുവരുടെയും വിവാഹം ന്യൂ ​ഓ​ര്‍​ലി​യ​ന്‍​സ് നഗരത്തെ നിശ്ചലമാക്കി. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരുന്നത്.

ടെന്നീസ് രംഗത്തെയടക്കം പ്രശസ്തരായ വ്യക്തികളടക്കം 200 പേർ വിവാഹത്തിൽ പങ്കെടുത്തു. ചടങ്ങിൽ മൊബൈൽ ഫോൺ നിരോധിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയിലെ പ്രശസ്ത ഫാഷൻ മാഗസിനായ വോഗുമായാണ് ചടങ്ങുകളുടെ ഫോട്ടെയെടുക്കാൻ കരാറായത്. ഫോട്ടോകൾ പുറത്ത് പോകാതിരിക്കാനാണ് മൊബൈലിനടക്കം നിയന്ത്രണം ഏർപെടുത്തിയത്. 

Tags:    
News Summary - Serena Williams, Alexis Ohanian wedding -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.