ചെയർ അംപയറെ കള്ളനെന്ന്​ വിളിച്ച സെറീനക്ക്​ പിഴ

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ടെന്നീസ്​ ഇതിഹാസം സെറീന വില്യംസിന്​ 17,000 ഡോളർ പിഴ. നവോമി ഒസാകയുമായുള്ള യു.എസ്​ ഒാപൺ ഫൈനൽ മത്സരത്തിൽ ചെയർ അംപയറുമായി ഉടക്കിയതിനാണ്​ പിഴ വിധിച്ചത്​.

ഫൈനലിനിടെ കോര്‍ട്ടിലും ശേഷം പുരസ്​കാര ദാന ചടങ്ങിലും നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. ഗാലറിയിൽ നിന്നും കോച്ച്​ നിർദേശങ്ങൾ നൽകിയതിന്​ മുന്നറിയിപ്പ്​​ കൊടുത്തതിന്​ അംപയറോട്​ കയർത്ത സെറീന മത്സരത്തിലുടനീളം അസ്വസ്ഥയായിരുന്നു. പോയിൻറ്​ വെട്ടിക്കുറച്ചതിനും അംപയറോട് മോശമായി പെരുമാറിയതോടെയാണ്​ സെറീക്ക്​ ഭീമൻ തുക പിഴചുമത്തിയത്​.

മൂന്ന് കുറ്റങ്ങളാണ് സെറീക്കെതിരെ ചുമത്തിയത്​. ചെയർ അമ്പയറായ കാര്‍ലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് 10,000 ഡോളറും കളിക്കിടെ കോച്ച്‌ പാട്രിക്​ നിര്‍ദേശങ്ങള്‍ നല്‍കിയതിന് 4,000 ഡോളറും റാക്കറ്റ് നിലത്തടിച്ചതിന് 3,000 ഡോളറുമാണ് പിഴ വിധിച്ചത്​.

Tags:    
News Summary - Serena Williams fined $17,000 for violations-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.