ന്യൂയോർക്ക്: ടെന്നീസ് ഇതിഹാസം സെറീന വില്യംസിന് പെൺകുഞ്ഞ് പിറന്നു. വെള്ളിയാഴ്ച ഫ്ലോറിഡയിലെ സൻറ് മേരീസ് മെഡിക്കൽ സെൻററിലെ ക്ലിനിക്കിലായിരുന്നു കുഞ്ഞ് സെറീനയുടെ പിറവി.
റെഡിറ്റ് സഹ സ്ഥാപകൻ എലക്സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി. ‘‘ അമ്മയും കുഞ്ഞുസെറീനയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ ട്വീറ്റ് ചെയ്തു. കുഞ്ഞിന് 3.175 കിലോ ഭാരമുണ്ടെന്നും ആരോഗ്യവതിയാണെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുപ്പത്തിയഞ്ചുകാരിയായ സെറീനയെ ബുധനാഴ്ചയായിരുന്നു വെസ്റ്റ് പാം ബീച്ചിലുള്ള സെന്റ് മേരീസ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്.
സെറീന ഗർഭം ധരിച്ച വിവരം സ്നാപ് ചാറ്റിലൂടെയായിരുന്ന പുറത്തറിഞ്ഞത്. ഏപ്രിലിൽ താൻ 20 ആഴ്ച ഗർഭിണിയാണെന്ന അടികുറിപ്പോടെ സെറീന സ്നാപ് ചാറ്റിൽ ചിത്രം പങ്കുവെക്കുകയായിരുന്നു. എന്നാൽ ചിത്രം അബദ്ധത്തിൽ പബ്ളിക് ആയതാണെന്നും തെൻറ സുഹൃത്തുക്കൾവേണ്ടി മാത്രം പങ്കുവെച്ചതാണെന്നും താരം പിന്നീട് വിശദീകരിച്ചു.
ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം നേടുമ്പോൾ സെറീന അഞ്ചുമാസം ഗർഭിണിയായിരുന്നു. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ ഡബിൾസ് കളിച്ച് സെറീന നേടിയത് 22-ാം ഗ്രാന്‍ഡ് സ്ലാം കിരീടമായിരുന്നു. സ്റ്റെഫി ഗ്രാഫിന്റെ പേരിലുള്ള 22 ഗ്രാൻസ്ലാം കിരീടങ്ങളെന്ന റെക്കോർഡ് മറികടക്കുകയും ചെയ്തു. ചേച്ചി വീനസ് വില്യംസിനെ തോൽപിച്ചാണ് ഓസ്ട്രേലിയൻ ഓപ്പണിലെ ചരിത്രനേട്ടം സെറീന കൈവരിച്ചത്.
അടിത്തിടെ വാനിറ്റി ഫെയര്‍ എന്ന മാസികക്കുവേണ്ടി മോഡലായും സെറീന മാതൃത്വം ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.