റോം: മഡ്രിഡ് ഒാപണിനു പിന്നാലെ ഇറ്റാലിയൻ ഒാപണിൽനിന്നും മുൻ ലോക ഒന്നാം നമ്പർ താരം ൈസറീന വില്യംസ് പിന്മാറി. പനി മൂലമാണ് ഇൗ മാസം 14 മുതൽ 20 വരെ നടക്കുന്ന ടൂർണെമൻറിൽനിന്ന് സെറീന പിന്മാറിയതെന്ന് സംഘാടകർ അറിയിച്ചു. ഇതോടെ ഇൗ മാസം 27ന് തുടങ്ങുന്ന സീസണിലെ രണ്ടാം ഗ്രാൻഡ്സ്ലാം ടൂർണമെൻറായ ഫ്രഞ്ച് ഒാപണിൽ സെറീന കളിക്കുന്ന കാര്യവും സംശയത്തിലായി.
മകൾ ഒളിമ്പിയക്ക് ജന്മം നൽകി ആറ് മാസത്തിനുശേഷം ഇൗ വർഷം ഫെബ്രുവരിയിലാണ് സെറീന കോർട്ടിൽ മടങ്ങിയെത്തിയത്. തുടർന്ന് ഇന്ത്യൻ വെൽസ്, മിയാമി ഒാപണുകളിൽ കളിച്ചെങ്കിലും പൂർണ ശാരീരികക്ഷമത കൈവരിക്കാനായിട്ടില്ലെന്ന് സെറീന വ്യക്തമാക്കിയിരുന്നു. ഇറ്റാലിയൻ ഒാപണിൽ 2002, 2013, 2014, 2016 വർഷങ്ങളിലെ ജേത്രിയാണ് 36കാരി. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമായുള്ള സെറീന ഫ്രഞ്ച് ഒാപണിൽ മൂന്ന് തവണ ചാമ്പ്യനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.