ന്യൂയോർക്ക്: ഒരു സന്തോഷവാർത്ത ടെന്നിസ് ലോകത്തെ ഇതിഹാസം സെറീന വില്യംസ് പങ്കുെവച്ചപ്പോൾ അമ്പരന്നത് ലോകമാണ്. ആസ്ട്രേലിയൻ ഒാപൺ കിരീടനേട്ടത്തോടെ കരിയറിലെ 23ാം ഗ്രാൻഡ് സ്ലാം കിരീടം നേടിയ സെറീന വില്യംസ്, മത്സര സമയത്ത് എട്ടു ആഴ്ചയോളം ഗർഭിണിയായിരുന്നു! സെറീന തന്നെയാണ് അമ്മയാവാൻ പോകുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്. വിവരം അറിഞ്ഞതോടെ വിവിധ താരങ്ങൾ സെറീനക്ക് ആശംസകളുമായെത്തി.
ആസ്ട്രേലിയൻ ഒാപണിനുശേഷം കാലിലെ പരിക്കുകാരണം മറ്റു മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണെന്നാണ് താരം അറിയിച്ചിരുന്നത്. മുൻ ലോക നമ്പർ ഒന്നാം താരം വിക്ടോറിയ അസേറങ്ക കഴിഞ്ഞ ഡിസംബറിൽ ആദ്യ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ബെൽജിയം താരം കിം ക്ലിസ്റ്റേഴ്സ് പ്രസവത്തിനുശേഷം കോർട്ടിലേക്ക് വീണ്ടും തിരിച്ചുവന്നതും വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.