കൺമണിയുടെ ആദ്യ ചിത്രം പങ്കുവെച്ച്​ സെറീന വില്യംസ്​

​ലോസ്​ ആഞ്ചലസ്​: കൺമണിയുടെ ആദ്യ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച്​ ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. രണ്ടാഴ്​ച പ്രായമുള്ള  പെൺകുഞ്ഞിനെ മാറിൽ കിടത്തി ഉറക്കുന്ന ചിത്രമാണ്​ സെറീന ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റു ചെയ്​തത്​.  അലക്സിസ് ഒളിംപിയ ഒഹാനിയൻ ജൂനിയർ എന്നാണ്​ ​കുഞ്ഞിന്​ പേരിട്ടിരിക്കുന്നത്​. 

കുഞ്ഞി​​​െൻറ ചിത്രത്തോടൊപ്പം ആദ്യ സ്കാനിങി​​​െൻറ ദൃ​ശ്യങ്ങൾ ഉൾപ്പെടെയുള്ള ഗർഭകാല വിശേഷങ്ങളുടെ വിഡിയോയും  സെറീന  പുറത്തുവിട്ടിട്ടുണ്ട്. 
റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി. സെപ്​തംബർ ഒന്നിനാണ്​ സെറീന പെൺകുഞ്ഞിന്​ ജന്മം നൽകിയത്​. ഒരാഴ്​ചത്തെ ആശുപത്രി വാസത്തിനുശേഷം സ്വവസതിയിലെത്തിയിരുന്നു.

 മുപ്പത്തഞ്ചുകാരിയായ സെറീന ഗര്‍ഭാവസ്ഥ 20 ആഴ്ച പിന്നിട്ടശേഷം കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണിൽ ത​​​െൻറ കരിയറിലെ  23 ാം ഗ്രാന്‍സ്ലാം കിരീടം നേരിടിരുന്നു.

Tags:    
News Summary - Serena Williams Introduces Daughter Alexis Olympia To The World, Shares Pregnancy Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.