ന്യൂയോർക്: യു.എസ് ഒാപണിൽ ടോപ് സീഡ് സ്പെയിനിെൻറ റാഫേൽ നദാൽ അനായാസ ജയവുമായി മൂന്നാം റൗണ്ടിൽ. കാനഡയുടെ സീഡ് ചെയ്യപ്പെടാത്ത താരം വാസെക് പോസ് പിസിലെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് നിലവിലെ ചാമ്പ്യൻ കൂടിയായ ലോക ഒന്നാം നമ്പർ താരത്തിെൻറ മുന്നേറ്റം. സ്കോർ: 6-3, 6-4, 6-2.
മൂന്നാം സീഡ് അർജൻറീനയുടെ യുവാൻ ഡെൽപോട്രോ, അഞ്ചാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ് സൺ, ഒമ്പതാം സീഡ് ഒാസ്ട്രിയയുടെ ഡൊമിനിക് തീം, 11ാം സീഡ് അമേരിക്കയുടെ ജോസ് ഇസ്നർ, സ്വിറ്റ്സർലൻഡിെൻറ സ്റ്റാനിസ്ലാവ് വാവ്റിങ്ക തുടങ്ങിയവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറിയപ്പോൾ മുൻ ചാമ്പ്യൻ ബ്രിട്ടെൻറ ആൻഡി മറെ പുറത്തായി.
ഏെറക്കാലം പരിക്കുമൂലം വിട്ടുനിൽക്കുകയായിരുന്ന 2012ലെ ചാമ്പ്യൻ 7-5, 2-6, 6-4, 6-4ന് സ്പെയിനിെൻറ ഫെർണാണ്ടോ വെർഡസ്കോയോടാണ് തോറ്റത്. ഡെൽപോട്രോ 6-3, 6-1, 7-6ന് അമേരിക്കയുടെ ഡെനിസ് കഡ്ലയെയും ആൻഡേഴ്സൺ 6-2, 6-4, 6-4ന് ഫ്രാൻസിെൻറ ജെറമി ചാർഡിയെയും ഡൊമിനിക് തീം 6-7, 6 -3, 5-7, 6-4, 6-1ന് അമേരിക്കയുടെ സ്റ്റീവ് ജോൺസനെയും ഇസ്നർ 6-7, 6-4, 3-6, 7-6, 6-4ന് ചിലിയുടെ നികളസ് ജെറിയെയും തോൽപിച്ചു.
വനിതകളിൽ ഏഴാം കിരീടം ലക്ഷ്യമിടുന്ന 17ാം സീഡായ സെറീന 6-2, 6-2ന് ജർമനിയുടെ സീഡില്ലാതാരം കരീന വിറ്റ്ഹോഫ്റ്റിനെയാണ് തകർത്തത്. ചെക് താരങ്ങളായ അഞ്ചാം സീഡ് പെട്രോ കിറ്റോവ, എട്ടാം സീഡ് കരോലിന പ്ലിസ്കോവ, ആറാം സീഡ് ഫ്രാൻസിെൻറ കരോലിൻ ഗാർഷ്യ, ഒമ്പതാം സീഡ് ജർമനിയുടെ ജൂലിയ ജോർജസ്, 11ാം സീഡ് റഷ്യയുടെ ഡാരിയ കാസ്റ്റ്കിന, 12ാം സീഡ് സ്പെയിനിെൻറ ഗാർബിൻ മുഗുരുസ, 13ാം സീഡ് നെതർലൻഡ്സിെൻറ കികി ബെർെട്ടൻസ് എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.