ആസ്​ട്രേലിയൻ ഒാപ്പൺ: സെറീന സെമിയിൽ

മെൽബൺ: ആസ്​ട്രേലിയൻ ഒാപ്പണിൽ  സെറീന വില്യംസ്​ സെമിയിൽ. ബ്രിട്ടീഷുകാരിയായ എതിരാളിയും സീഡില്ലാ താരവുമായ  ​ജൊഹാന്ന കൊൻറയെയാണ്​ സെറീന പരാജയപ്പെടുത്തിയത്​. സ്​കോർ (6-2 6-3)  അഞ്ചാം സീഡും ചെക്​ താരവുമായ കരോലിന പ്ലിസോക്​വയെ പരാജയപ്പെടുത്തിയ ​ക്രൊയേഷ്യൻ കളിക്കാരിയും സീഡില്ലാ താരവുമായ മിർജാന ലൂസിസ്​ ബറോനിയെയാണ്​ സെറീനയുടെ സെമിയിലെ എതിരാളി. ആസ്​ട്രേലിയൻ ​ഒാപ്പൺ കിരീടത്തിൽ ആറ്​ തവണ മുത്തമിട്ടുണ്ട്​ സെറീന.

നേരത്തെ പുരുഷ സിംഗിള്‍സിലെ തകര്‍പ്പന്‍ ജയവുമായി റോജര്‍ ഫെഡററും സെമിയില്‍ കടന്നിരുന്നു. നാട്ടുകാരന്‍ കൂടിയായ സ്റ്റാന്‍ വാവ്റിങ്കയാണ് സെമി പോരാട്ടത്തില്‍ ഫെഡ് എക്സ്പ്രസിന്‍െറ എതിരാളി. ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങ്കയെ വീഴ്ത്തിയാണ് നാലാം സീഡായ വാവ്റിങ്ക സെമിയില്‍ കടന്നത്.

 

Tags:    
News Summary - Serena Williams reaches 10th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.