ടെന്നിസ്​ ആഗസ്​റ്റിൽ; തിരിച്ചുവരവ്​ പ്രഖ്യാപിച്ച്​ സെറീന

​ന്യൂയോർക്​: കോവിഡ്​ ഇടവേളക്കുശേഷം ആഗസ്​റ്റിൽ തിരിച്ചുവരവിനൊരുങ്ങുന്ന ടെന്നിസ്​ കോർട്ടിൽ താനുമുണ്ടാവുമെന്ന്​ സെറീന വില്യംസ്​. ആഗസ്​റ്റ്​ 10ന്​ ക​​െൻറക്കിയിലെ ലക്​സിങ്​ടണിൽ ആരംഭിക്കുന്ന ടോപ്​സീഡ്​ ഒാപണിലൂടെ തിരിച്ചുവരുമെന്നാണ്​ പ്രഖ്യാപനം.

 

ഫെബ്രുവരിയിൽ വാഷിങ്​ടണിൽ നടന്ന ഫെഡറേഷൻ കപ്പിനുശേഷം സെറീന കോർട്ടിൽ ഇറങ്ങിയിട്ടില്ല. മ​ുൻ യു.എസ്​ ഒാപൺ ചാമ്പ്യൻ ​സ്​ലൊവെയ്​ൻ സ്​റ്റീഫനും ഇൗ ടൂർണമ​​െൻറിൽ പ​െങ്കടുക്കും.

കോവിഡ്​ ​ലോക്​ഡൗണിന്​ ശേഷമുള്ള 21 ടൂർണമ​​െൻറുകളുടെ കലണ്ടർ ഡബ്ല്യൂ.ടി.എ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ആഗസ്​റ്റ്​ 31ന്​​ യു.എസ്​ ഒാപൺ ഗ്രാൻഡ്​ സ്ലാം തുടങ്ങും.

Full View
Tags:    
News Summary - Serena Williams to return in august-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.