മെൽബൺ: ടെന്നിസ് ലോകത്തിന് വിശേഷപ്പെട്ട രാത്രിയായിരുന്നു കഴിഞ്ഞത്. പരസ്പരം പോ രടിക്കുന്ന താരങ്ങൾ, മഹാപോരാട്ടത്തിനു മുേമ്പ ഒരു മനസ്സായി കോർട്ടിലിറങ്ങി. ആളിപ ്പടർന്ന കാട്ടുതീയിൽ വെന്തുരുകിയ സ്വപ്നങ്ങൾക്കും ജീവനും കൈത്താങ്ങാവാൻ ടെന്നിസ് ലോകത്തെ ഇതിഹാസങ്ങൾ ഒറ്റക്കെട്ടായി. ഇൗയാഴ്ച ആരംഭിക്കുന്ന ആസ്ട്രേലിയൻ ഓപണിന് മുന്നോടിയായി സൂപ്പർതാരങ്ങളെ അണിനിരത്തി ‘റാലി ഫോർ റിലീഫ്’ ചാരിറ്റി മത്സരം സംഘടിപ്പിച്ച് ഒറ്റരാത്രിയിൽ സമാഹരിച്ചത് 34.16 കോടി രൂപ (48 ലക്ഷം ഡോളർ).
റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ദ്യോകോവിച്, സെറീന വില്യംസ്, കരോലിൻ വോസ്നിയാകി, അലക്സാണ്ടർ സ്വരേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ്, കൊകോ ഗഫ്, ഡൊമിനിക് തീം, പെട്ര ക്വിറ്റോവ, നവോമി ഒസാക എന്നീ താരങ്ങൾ റോഡ് ലാവർ അറീനയിൽ തിങ്ങിനിറഞ്ഞ 16,000ത്തോളം കാണികൾക്കു മുന്നിൽ രണ്ട് ടീമായാണ് മത്സരിച്ചത്.
ഒരു സംഘത്തെ വോസ്നിയാകിയും മറ്റൊരു സംഘത്തെ സെറീനയും നയിച്ചു. ഡബ്ൾസിലെ പങ്കാളിയായി കാട്ടുതീക്കെതിരെ പോരാടിയ അഗ്നിശമനസേനാ വളൻറിയർ ഡെബ് ബോർഗിനെ കൂട്ടിയാണ് നദാൽ ആരാധക ഹൃദയം കവർന്നത്.
കളിക്കിടയിലെ മൈക്രോഫോൺ സംഭാഷണത്തിലൂടെ നദാലും ഫെഡററും ചേർന്ന് തങ്ങളുടെ വിഹിതമായി രണ്ടര ലക്ഷം ഡോളർ (1.77 കോടി രൂപ) വാഗ്ദാനം ചെയ്തു. ഞായറാഴ്ച സമാപിച്ച ഓക്ലൻഡ് ഓപണിലെ സമ്മാനത്തുകയാണ് സെറീന വില്യംസ് സംഭാവന ചെയ്തത്. എല്ലാറ്റിനും സാരഥിയായി ആതിഥേയ താരം നിക് കിർഗിയോസുമുണ്ടായിരുന്നു.
നാല് ഡബ്ൾസ് മത്സരങ്ങൾക്കൊപ്പം ഫെഡററും കിർഗിയോസും തമ്മിൽ സിംഗ്ൾസും നടന്നു. കളിക്കിടയിൽ താരങ്ങളുടെ തമാശയും മറ്റും ഗാലറിയിൽ മുഴങ്ങിക്കേട്ടതോടെ ആരാധകർക്കും രസകരമായ രാത്രിയായിമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.