ഇറ്റാലിയൻ ഒാപൺ: സെറീനക്ക്​ ജയത്തോടെ തിരിച്ചുവരവ്​

റോം: ഇറ്റാലിയൻ ഒാപണിൽ സെറീന വില്യംസിന്​ വിജയത്തോടെ തുടക്കം. പരിക്കിൽനിന്ന്​ മോചിതയായ ശേഷം കോർട്ടിലിറങ്ങ ിയ അമേരിക്കൻ താരം സ്വീഡ​​െൻറ റബേക്ക പീറ്റേഴ്​സനെ നേരിട്ടുള്ള സെറ്റുകൾക്ക്​ കീഴടക്കിയാണ്​ തുടക്കമിട്ടത്​. സ്​കോർ: 6-4, 6-2.

കഴിഞ്ഞ മാർച്ചിൽ മിയാമി ഒാപണിനിടെ കാൽമുട്ടിലെ പരിക്ക്​ കാരണം പിൻവാങ്ങിയ സെറീന മാസങ്ങൾക്കുശേഷമാണ്​ കോർട്ടിലെത്തിയത്​. റോമിൽ നാലു തവണ ജേതാവായ സെറീന 2016ലാണ്​ ഇവിടെ അവസാനമായി കിരീടമണിഞ്ഞത്​. രണ്ടാം റൗണ്ടിൽ സഹോദരി വീനസോ ബെൽജിയത്തി​​െൻറ എലിസെ മെർടൻസോ ആവും എതിരാളി.


Tags:    
News Summary - serena williams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.