പാരിസ്: കാത്തിരിപ്പിനൊടുവിൽ ഗ്രാൻഡ്സ്ലാം കോർട്ടിൽ ഹാലെപ് റാണിയായി. മൂന്നുതവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ഭാഗ്യം ഇക്കുറി ഫ്രഞ്ച് ഒാപണിലൂടെ തേടിയെത്തി. വനിത സിംഗ്ൾസ് ഫൈനലിൽ അമേരിക്കയുടെ െസ്ലാവെയ്ൻ സ്റ്റീഫനെ മൂന്ന് സെറ്റ് മത്സരത്തിൽ കീഴടക്കിയാണ് ഹാലെപ് കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയത്.
സ്കോർ 3-6, 6-4, 6-1.
നേരത്തേ ഫ്രഞ്ച് ഒാപണിൽ 2014, 2017 സീസണുകളിൽ ഫൈനലിൽ വീണപ്പോൾ, ഇൗ സീസൺ ആസ്ട്രേലിയൻ ഒാപൺ ഫൈനലിലും കിരീടമില്ലാതെ മടങ്ങാനായിരുന്നു ഹാലെപിെൻറ വിധി. വിംബ്ൾഡണിലും (2014), യു.എസ് ഒാപണിലും (2015) സെമിയിൽ പുറത്തായി. ഇൗ നഷ്ടങ്ങളെല്ലാം നികത്തിയാണ് റുേമനിയയുടെ ഒന്നാം നമ്പറുകാരി റൊളാങ് ഗാരോയിൽ കിരീടചുംബനം ചാർത്തിയത്.
ഒന്നാം സെറ്റിൽ കീഴങ്ങിയശേഷം വീണ്ടുമൊരു ഫൈനൽ ദുരന്തമായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ, രണ്ടും മൂന്നും സെറ്റിൽ ഫോർഹാൻഡ് ഷോട്ടുകളിലൂടെ തിരിച്ചെത്തിയ ഹാലെപ് ചരിത്രജയം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.