ലണ്ടൻ: സെറീന വില്യംസിെൻറ 24ാം ഗ്രാൻഡ്സ്ലാം മോഹങ്ങൾ അട്ടിമറിച്ച് വിംബ്ൾഡൺ കോർ ട്ടിൽ സിമോണ ഹാെലപിെൻറ വിജയാരവം. സെൻട്രൽ കോർട്ടിനെ ആവേശം കൊള്ളിച്ച വനിത സിംഗ് ൾസ് െഫെനലിൽ നേരിട്ടുള്ള സെറ്റിനായിരുന്നു (6-2, 6-2) റുമാനിയൻ താരം കരിയറിലെ ആദ്യ വിംബ് ൾഡൺ കിരീടമണിഞ്ഞത്. 2018ൽ ഫ്രഞ്ച് ഒാപൺ സ്വന്തമാക്കിയ ഹാലെപിെൻറ രണ്ടാം ഗ്രാൻഡ്സ്ല ാം നേട്ടം കൂടിയാണിത്. ഒരു റുേമനിയൻ ടെന്നിസ് താരത്തിെൻറ ആദ്യ വിംബ്ൾഡൺ കിരീടവും.
ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് സെറീന ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ കീഴടങ്ങുന്നത്. 2018ൽ വിംബ്ൾഡണിലും പിന്നാലെ യു.എസ് ഒാപണിലും ഫൈനലിൽ കൈവിട്ട കിരീടം ഇക്കുറി തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും ഹാെലപിെൻറ അണുവിട തെറ്റാത്ത ഗെയിമിനു മുന്നിൽ ഗ്രാൻഡ്സ്ലാം റാണിക്ക് അടിതെറ്റി. ഒന്നാം സെറ്റിൽ തുടർച്ചയായി രണ്ട് ബ്രേക്ക്പോയൻറ് പോക്കറ്റിലാക്കിയ ഹാെലപ് 4-0ത്തിന് ലീഡ് പിടിച്ചാണ് തുടങ്ങിയത്. പിന്നീട് രണ്ടു പോയൻറ് മാത്രം വിട്ടുനൽകി സെറ്റ് പിടിച്ചു.
രണ്ടാം സെറ്റിൽ സെറീന സർവ് കൈവിടാതെയാണ് തുടങ്ങിയത്. എന്നാൽ, കരുത്തുറ്റ പവർ ഗെയിം കൈമോശം വന്നതും ബാക്ഹാൻഡുകൾ പിഴച്ചതും തിരിച്ചടിയായി. 26 അൺഫോഴ്സ് പിഴവുകളാണ് സെറീനയുടെ റാക്കറ്റിൽനിന്നു സംഭവിച്ചത്. ഹാലെപിന് ഇത് രണ്ടെണ്ണം മാത്രം. സർവ് ബ്രേക്ക് ചെയ്ത് മുന്നേറിയ ഹാലെപ് 6-2ന് രണ്ടാം സെറ്റും നേടി.
2017ൽ ആസ്ട്രേലിയൻ ഒാപൺ നേടി 23 ഗ്രാൻഡ്സ്ലാം സ്വന്തമാക്കി സ്റ്റെഫി ഗ്രാഫിനെ (22) മറികടന്ന സെറിനയുടെ മാർഗരറ്റ് കോർട്ടിെൻറ (24) റെക്കോഡ് ലക്ഷ്യമിട്ടുള്ള കാത്തിരിപ്പ് രണ്ടുവർഷം പിന്നിട്ടുകഴിഞ്ഞു. പ്രസവശേഷം കോർട്ടിൽ തിരിച്ചെത്തി കഴിഞ്ഞ വിംബ്ൾഡണിലും യു.എസ് ഒാപണിലും ഫൈനൽ കളിച്ചെങ്കിലും കപ്പ് കൈവിട്ടു. അതിെൻറ ആവർത്തനമായിരുന്നു ശനിയാഴ്ച സെൻട്രൽ കോർട്ടിലും.
ഫെഡറർ x ദ്യോകോ പോരാട്ടം
പുരുഷ സിംഗ്ൾസിൽ ഇന്ന് ക്ലാസിക് ഫൈനൽ. നിലവിലെ ചാമ്പ്യനായ നൊവാക് ദ്യോകോവിച് അഞ്ചാം വിബ്ൾഡൺ ലക്ഷ്യമിട്ടാണിറങ്ങുന്നത്. സെമിയിൽ റാഫേൽ നദാലിനെ വീഴ്ത്തിയ ഫെഡറർക്ക് ഒമ്പതാം വിബ്ൾഡണും കരിയറിലെ 21ാം ഗ്രാൻഡ്സ്ലാമുമാണ് ലക്ഷ്യം. ഫെഡറർ-നദാൽ മുഖാമുഖത്തിലെ 48ാം അങ്കമാണിത്. പട്ടികയിൽ 25-22ന് ദ്യോകോയാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.