മെൽബൺ: ഗ്രാൻഡ്സ്ലാം ജേതാക്കളുടെ നിറപ്പകിട്ടാർന്ന പട്ടികയിലേക്ക് കുടിയേറി സോ ഫിയ കെനിൻ. ആസ്ട്രേലിയൻ ഓപൺ ടെന്നിസിെൻറ കിരീടവഴിയിലേക്ക് പൊരുതിക്കയറിയ 21കാ രി തകർപ്പൻ പോരാട്ടവീര്യം പുറത്തെടുത്താണ് കന്നി ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കി യത്. റോഡ് ലേവർ അറീനയിൽ ലോകം ഉറ്റുനോക്കിയ കലാശേപ്പാരാട്ടത്തിൽ മുൻ ലോക ഒന്നാം ന മ്പർ താരം ഗാർബിനെ മുഗുരുസയെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചെത്തിയാണ് കെനിൻ അട ിയറവു പറയിച്ചത്. സ്കോർ: 4-6, 6-2, 6-2.
14ാം സീഡ് താരമായി മെൽബൺ പാർക്കിൽ റാക്കേറ്റന്തിയ െകനിൻ സാധ്യതകളുടെ പിൻനിരയിൽനിന്ന് ആധികാരിക പ്രകടനങ്ങളുടെ പിൻബലത്തോടെ വിജയം പിടിച്ചെടുത്തപ്പോൾ വില്യംസ് സഹോദരിമാർക്കുശേഷം അമേരിക്ക മുന്നോട്ടുവെക്കുന്ന കരുത്തുറ്റ വനിതാ താരമാവുകയാണ് കെനിൻ. റഷ്യയിൽനിന്ന് കുഞ്ഞുന്നാളിൽ അമേരിക്കയിലേക്ക് കുടിയേറിയാണ് സോഫിയ ടെന്നിസിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്നത്.
മുമ്പ് രണ്ടുതവണ ഗ്രാൻഡ്സ്ലാം കിരീടത്തിൽ മുത്തമിട്ട അനുഭവസമ്പത്തുള്ള മുഗുരുസ ആദ്യ സെറ്റ് സ്വന്തമാക്കിയതോടെ കിരീടം സ്പെയിനിലേക്കെന്ന തോന്നലായിരുന്നു. എന്നാൽ, വർധിത വീര്യത്തോടെ കെനിൻ തിരിച്ചടിച്ചതോടെ മുഗുരുസക്ക് പിടിച്ചുനിൽക്കാനായില്ല.
‘എെൻറ സ്വപ്നം യാഥാർഥ്യമായി. നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ അതിനായി ശ്രമിക്കുക. എത്തിപ്പിടിക്കാനാവും. ഈ രണ്ടാഴ്ച എെൻറ ജീവിതത്തിലെ ഏറ്റവും മികച്ചതായിരുന്നു’ -കുഞ്ഞുന്നാളിെല സ്വപ്നങ്ങളിലേക്ക് റാക്കറ്റേന്തിയെത്തിയശേഷം കെനിൻ പ്രതികരിച്ചു.
18 വർഷം മുമ്പ് സെറീന വില്യംസ് ഗ്രാൻഡ്സ്ലാമിൽ മുത്തമിട്ടശേഷം ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കക്കാരിയാണ്. 2008ൽ ജേത്രിയായ മരിയ ഷറപോവക്കുശേഷം മെൽബണിൽ വിജയഭേരി മുഴക്കുന്ന പ്രായം കുറഞ്ഞ താരവുംകൂടിയാണ് െകനിൻ. കഴിഞ്ഞ 12 ഗ്രാൻഡ്സ്ലാമുകളിൽ വനിതകളിൽ കന്നി ചാമ്പ്യൻ ഇത് എട്ടാംതവണയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.