മെൽബൺ: തീയിൽ വെണ്ണീറായി മാറിയ കാട്ടിടങ്ങളിൽ പുതുപ്രതീക്ഷയോടെ തളിരിടുന്ന പുൽന ാമ്പുകളുെട പച്ചപ്പുപോലെയാണ് ആസ്ട്രേലിയൻ ഓപണിെൻറ കോർട്ട്. കാലങ്ങളായി കോർ ട്ട്വാണ സൂപ്പർതാരങ്ങളെ വെട്ടിമാറ്റി പുതുവസന്തങ്ങൾ ഇവിടെ തളിരിടുന്നു. 23 ഗ്രാൻഡ് സ്ലാം ചൂടിയ സെറീന വില്യംസും മുൻ ലോക ഒന്നാം നമ്പറുകാരി കരോലിൻ വോസ്നിയാകിയും, ആസ് ട്രേലിയൻ ഓപണിലെ നിലവിലെ ചാമ്പ്യൻ നവോമി ഒസാകയും അടിതെറ്റി വീണ മൂന്നാം റൗണ്ടിൽ പു തുതാരങ്ങളുടെ ഉദയം. വനിതാ സിംഗ്ൾസിലെ ആഷ്ലി ബാർതി, പെട്രാക്വിറ്റോവ എന്നിവരും പ്ര ീക്വാർട്ടറിൽ കടന്നു
The moment of a LIFETIME!
— #AusOpen (@AustralianOpen) January 24, 2020
Qiang Wang puts on an absolute masterclass in the match of the tournament to shock Serena Williams 6-4 6-7(2) 7-5 and advance to a first career #AusOpen round of 16.#AO2020 pic.twitter.com/gnGkAMaU8X
നിലവിലെ ഒമ്പതാം റാങ്കുകാരിയും ഏഴു വട്ടം ആസ്ട്രേലിയൻ ഓപൺ നേടുകയും ചെയ്ത സെറീനയെ ചൈനയുടെ വാങ് കിയാങ് അട്ടിമറിച്ചു. സെപ്റ്റംബറിലെ യു.എസ് ഓപൺ ക്വാർട്ടർ ഫൈനലിൽ 44 മിനിറ്റുകൊണ്ട് സെറീന വീഴ്ത്തിയ കിയാങ്ങാണ് കൂടുതൽ കരുത്തോടെ െമൽബണിൽ പകരംവീട്ടിയത്. സ്കോർ: 6-4, 6-7, 7-5.
ടെന്നിസ് ലോകം ഞെട്ടിയ മറ്റൊരു അട്ടിമറിക്കും മൂന്നാം റൗണ്ട് സാക്ഷിയായി. നിലവിലെ ജേത്രിയും മൂന്നാം നമ്പറുമായ നവോമി ഒസാകയാണ് ജയൻറ് കില്ലർ കോകൊ ഗഫിെൻറ ചൂടറിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നത്. വീനസ് വില്യംസിനെ തരിപ്പണമാക്കി വരവറിയിച്ച 15കാരി ഗഫ് നേരിട്ടുള്ള സെറ്റിന് ചാമ്പ്യൻ ഒസാകയെ വീഴ്ത്തി. സ്കോർ: 6-3, 6-4.
പരിക്കിനെ കടിച്ചമർത്തി കളിച്ച മറ്റൊരു സൂപ്പർ താരം വോസ്നിയാകിയെ തുനീഷ്യയുടെ ഒൻസ് ജാബറാണ് യാത്രയാക്കിയത്. സ്കോർ 7-5, 3-6, 7-5. കരിയറിലെ അവസാന മത്സരം എന്ന പ്രഖ്യാപനവുമായെത്തിയ വോസ്നിയാകിയുടെ വിടവാങ്ങൽ കൂടിയായി ജാബറിനോടേറ്റ തോൽവി.
അടിതെറ്റി സെറീന
സ്വന്തം കളിയെ പഴിച്ചായിരുന്നു സെറീന കോർട്ട് വിട്ടത്. 23 തവണ ഗ്രാൻഡ്സ്ലാം ചൂടിയ ഒരു താരത്തിനൊത്ത പ്രഫഷനൽ മികവ് പുറത്തെടുക്കാനായില്ലെന്ന് സെറീന മത്സരശേഷം പറഞ്ഞു. ആദ്യ സെറ്റിൽ ചൈനീസ് താരം അനായാസം ജയിച്ചു. എന്നാൽ, രണ്ടാം സെറ്റിൽ പതിവു പോർവീര്യത്തിലേക്ക് തിരിച്ചെത്തിയ സെറീന ടൈബ്രേക്കറ്റിൽ ഒപ്പമെത്തി.
അവസാന സെറ്റിൽ പക്ഷേ, അപ്രതീക്ഷിതമായ പിഴവുകൾ സെറീനയെ ചതിച്ചു. അവസാന സെറ്റിൽ അമേരിക്കയുടെ ടോപ് സീഡ് താരത്തിെൻറ സർവ് ബ്രേക്ക് ചെയ്ത് കിയാങ് കരിയറിൽ ആദ്യമായി ഗ്രാൻഡ്സ്ലാം പ്രീക്വാർട്ടറിൽ കടന്നു. എതിരാളിയുടെ സർവിനെ അഭിനന്ദിച്ച സെറീന, തനിക്ക് യഥാർഥ ഫോമിലേക്കുയരാൻ കഴിഞ്ഞില്ലെന്ന് സമ്മതിച്ചു. റോഡ് ലാവർ അറീനയിൽ സെറീന വീഴുേമ്പാൾ തന്നെയായിരുന്നു അടുത്ത കൂട്ടുകാരിയായ വോസ്നിയാകി മെൽബൺ അറീനയിൽ കരിയറിലെ അവസാന മത്സരം കളിക്കുന്നത്.
സൂപ്പർ ഗഫ്
വെറും 67 മിനിറ്റിലായിരുന്നു നിലവിലെ ജേത്രിയെ ഗഫ് വീഴ്ത്തിയത്. വമ്പന്മാരുടെ പേടിസ്വപ്നമായി മാറിയ ഗഫിനെതിരെ കോർട്ടിലിറങ്ങുേമ്പാൾ ഓസാകക്കായിരുന്നു സമ്മർദം. ആത്മവിശ്വാസത്തോടെ കളിച്ച ഗഫ് ഒരിക്കൽപോലും പതറാതെ നേരിട്ടുള്ള ഗെയിമിൽ കളി ജയിച്ചു.
‘എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല. രണ്ടു വർഷം മുമ്പ് ജൂനിയർ വിഭാഗത്തിൽ ആദ്യ റൗണ്ടിൽതെന്ന ഞാൻ തോറ്റുമടങ്ങിയ വേദിയാണിത്. ഇപ്പോൾ ദാ ഇവിടെ വരെയെത്തി. പിന്തുണച്ച എല്ലാവർക്കും നന്ദി’ -വിജയാവേശത്തിൽ ഗഫ് പറയുന്നു. പ്രീക്വാർട്ടറിൽ ഗഫ് 14ാം സീഡായ നാട്ടുകാരി സോഫിയ കെനിനെയും, കിയാങ് വാങ് ജാബറിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.