പാരിസ്: ഫ്രഞ്ച് ഒാപണിലെ വൻ അട്ടിമറിയിൽ മുൻ ചാമ്പ്യനും നിലവിലെ റണ്ണർ അപ്പുമായി സ്റ്റാൻ വാവ്റിങ്ക പുറത്ത്. പുരുഷ സിംഗ്ൾസിൽ സ്പാനിഷ് 67ാം നമ്പർ താരമായ ഗ്വിലേർമോ ഗാർഷ്യ ലോപസിനു മുന്നിൽ അഞ്ചു സെറ്റ് മത്സരത്തിൽ പൊരുതിവീണാണ് വാവ്റിങ്കയുടെ മടക്കം. സീസണിൽ ഫോമും ഫിറ്റ്നസുമില്ലാതെ തളർന്ന സ്വിസ് താരത്തിെൻറ തിരിച്ചുവരവാകുമെന്ന് പ്രതീക്ഷക്കിടെയാണ് ഒന്നാം റൗണ്ടിലെ വീഴ്ച. സ്കോർ 6-2, 3-6, 4-6, 7-6, 6-3. കാൽമുട്ടിലെ പരിക്ക് കാരണം കഴിഞ്ഞ മൂന്നുമാസം കോർട്ടിന് പുറത്തായ വാവ്റിങ്ക രണ്ടും മൂന്നും സെറ്റിൽ ജയിച്ചുവെങ്കിലും അന്തിമപോരാട്ടത്തിൽ കളി കൈവിട്ടു.
അതേസമയം, 12 ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ ഉടമയായ നൊവാക് ദ്യോകോവിച് മനോഹര പോരാട്ടത്തോടെ കുതിപ്പ് തുടങ്ങി. ബ്രസീലിെൻറ റോജറിയോ ദുത്ര സിൽവയെ 6-3, 6-4, 6-4 സ്കോറിനാണ് തോൽപിച്ചത്. മൂന്നുതവണ സർവ് നഷ്ടപ്പെടുത്തിയായിരുന്നു സെർബ് താരത്തിെൻറ തിരിച്ചുവരവ്.
കളിമണ്ണിൽ നദാലിന് വെല്ലുവിളിയാവുമെന്ന് പ്രതീക്ഷിക്കുന്ന ഒാസ്ട്രിയക്കാരൻ ഡൊമനിക് തീം അനായാസം മുന്നേറി. ബെലാറുസിെൻറ ഇല്യ ഇവാഷ്കയെ 6-2, 6-4, 6-1 സ്കോറിന് വീഴ്ത്തിയാണ് തീമിെൻറ മുന്നേറ്റം. വനിതകളിൽ നിലവിലെ ജേതാവ് െജലീന ഒസ്റ്റപെൻകോ ആദ്യദിനം പുറത്തായി. യുക്രെയ്െൻറ അൺസീഡ് താരം കത്രീന കൊസ്ലോവയാണ് (7-5, 6-3) ചാമ്പ്യൻതാരത്തെ അട്ടിമറിച്ചത്. മുൻ ഒന്നാം നമ്പറുകാരി വിക്ടോറിയ അസരെങ്കയും പുറത്തായി. ബെലാറൂസിെൻറ കത്രീന സിനിയാകോവയാണ് (7-5, 7-5) അസരങ്കയെ പുറത്താക്കിയത്. പെട്ര ക്വിറ്റോവ, ജപ്പാെൻറ നവോമി ഒസാക, ആൻഡ്രിയ പെറ്റ്കോവിച് എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.