ലണ്ടൻ: വിംബ്ൾഡണിൽ മുൻനിര താരങ്ങൾക്ക് അനായാസ ജയത്തോടെ തുടക്കം. ഒാൾ ഇംഗ്ലണ്ട് ക്ലബിൽ റെക്കോഡ് കിരീടപ്രതീക്ഷയോടെയെത്തിയ റോജർ ഫെഡറർ, നൊവാക് ദ്യോകോവിച്, വനിത വിഭാഗം ഒന്നാം നമ്പർ ആഞ്ജലിക് കെർബർ എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു.
ഫ്രഞ്ച് ഒാപൺ ഒന്നാം റൗണ്ടിൽ മടങ്ങിയ കെർബർ അമേരിക്കയുടെ ഫൽകോണിയെ 6-4, 6-4 സ്കോറിന് വീഴ്ത്തിയാണ് രണ്ടാം റൗണ്ടിൽ കടന്നത്. പുരുഷ സിംഗ്ൾസിൽ നൊവാക് ദ്യോകോവിച് സ്േലാവാക്യയുടെ മാർട്ടിൻ ക്ലിസാനെ വീഴ്ത്തിയാണ് മുന്നേറിയത്. ആദ്യ സെറ്റിൽ 6-3 ന് ജയിച്ച് ദ്യോകോവിച് ലീഡ് ചെയ്യവെ എതിരാളി പിന്മാറുകയായിരുന്നു.
അതേസമയം, ഫ്രഞ്ച് ഒാപൺ ഫൈനലിസ്റ്റായ സ്റ്റാൻ വാവ്റിങ്ക ഒന്നാം റൗണ്ടിൽ മടങ്ങി. ഇടതു കാൽമുട്ടിലെ പരിക്ക് കടിച്ചമർത്തി കളിച്ച വാവ്റിങ്കയെ റഷ്യക്കാരൻ ഡാനിലി മെദ്വദേവാണ് 6-4, 3-6, 6-4,6-1 സ്കോറിന് വീഴ്ത്തിയത്.
യുക്രെയ്ൻ താരം അലക്സാണ്ടർ ഡോൾഗപോവിനെ ആദ്യ സെറ്റിൽ തന്നെ വീഴ്ത്തിയ ഫെഡ് എക്സ്പ്രസ് രണ്ടാം സെറ്റ് മുഴുമിപ്പിക്കും മുേമ്പ കളി ജയിച്ചു. പരിക്കിനെ തുടർന്ന് എതിരാളി പിൻവാങ്ങുകയായിരുന്നു. സ്കോർ 6-3, 3-0.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.