സിഡ്നി: ഇന്ത്യയുടെ സാനിയ മിര്‍സയും ചെക് റിപ്പബ്ളിക്കിന്‍െറ ബാര്‍ബറ സ്ട്രൈക്കോവയുമടങ്ങിയ സഖ്യത്തിന് ആപിയ ഇന്‍റര്‍നാഷനല്‍ ടെന്നിസ് ടൂര്‍ണമെന്‍റ് ഫൈനലില്‍ തോല്‍വി. സീഡ് ചെയ്യപ്പെടാത്ത ഹംഗറിയുടെ ടിമിയ ബാബോസ്-റഷ്യയുടെ അനസ്താസിയ പാവ്ലുചെങ്കോവ ജോടിയാണ് നേരിട്ടുള്ള സെറ്റുകളില്‍ ടോപ് സീഡായ സാനിയയെയും കൂട്ടാളിയെയും തകര്‍ത്തത്. സ്കോര്‍: 6-4, 6-4. തിങ്കളാഴ്ച തുടങ്ങുന്ന ആസ്ട്രേലിയന്‍ ഓപണില്‍ ഒരുമിച്ച് റാക്കറ്റേന്തുന്ന സാനിയയും സ്ട്രൈക്കോവയും അതിനുള്ള മുന്നൊരുക്കമായി കണ്ടിരുന്ന ആപിയ ടൂര്‍ണമെന്‍റ് ഫൈനലില്‍ അനായാസ വിജയം പ്രതീക്ഷിച്ചാണ് ഇറങ്ങിയതെങ്കിലും അറിയപ്പെടാത്ത എതിരാളികള്‍ അട്ടിമറി നടത്തുകയായിരുന്നു. തൊട്ടുമുമ്പ് നടന്ന ബ്രിസ്ബേന്‍ ഇന്‍റര്‍നാഷനല്‍ ടൂര്‍ണമെന്‍റില്‍ അമേരിക്കയുടെ ബെഥാനി മാറ്റെക്കിനൊപ്പം കിരീടം നേടിയ സാനിയ, കഴിഞ്ഞ വര്‍ഷത്തെ പങ്കാളിയായ സ്ട്രൈക്കോവക്കൊപ്പം തന്നെ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.