ന്യൂയോർക്ക്: യു.എസ് ഓപ്പൺ വനിതാ വിഭാഗം ഫൈനലിൽ സെറീന വില്യംസിന് കനേഡിയൻ കൗമാരക്കാരി ബിയാങ്ക ആൻഡ്രീസ്കു എതിരാള ി. സെമി ഫൈനലിൽ ബെലിന്ദ ബെൻസിസിനെ തോൽപിച്ചാണ് ബിയാങ്ക കലാശപ്പോരിനെത്തിയത്. സ്കോർ: 7-6 (7/3), 7-5.
19കാരിയായ ആൻഡ്രീസ് കു കാനഡയിൽ നിന്നുള്ള രണ്ടാമത്തെ വനിതാ ഗ്രാൻസ്ലാം ഫൈനലിസ്റ്റാണ്. 2006ൽ ഫ്ലഷിങ് മെഡോസിൽ മരിയ ഷറപ്പോവക്ക് ശേഷം ഗ്രാൻസ്ലാം ചാമ്പ്യനാകുന്ന ആദ്യ കൗമാരതാരമാവുകയാണ് ആൻഡ്രീസ്കു ലക്ഷ്യമിടുന്നത്.
അതേസമയം എലിന സ്വിറ്റോലിനയെ തോൽപ്പിച്ചാണ് സെറീന വില്യംസ് പത്താം യു.എസ് ഓപ്പൺ ഫൈനലിലേക്ക് എത്തിയത്. അഞ്ചാം സീഡ് താരമായ എലിന സ്വിറ്റോലിനയെ 6-3, 6-1 എന്ന സ്കോറിനാണ് സെറീന വീഴ്ത്തിയത്.
ഫ്ലഷിംഗ് മെഡോസിലെ സെറീനയുടെ 101-ാം ജയമാണിത്. ഇതിഹാസതാരം മാർഗരറ്റ് കോർട്ടിൻെറ റെക്കോർഡിനൊപ്പമെത്താൻ കഷ്ടപ്പെടുന്ന സെറീന വില്യംസ് 24-ാമത് ഗ്രാൻസ്ലാം സിംഗിൾസ് കിരീടമാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.