ന്യൂയോർക്: ടോപ് സീഡ് സ്പെയിനിെൻറ റാഫേൽ നദാലിന് പിന്നാലെ രണ്ട് തവണ ചാമ്പ്യനായ സെർബിയയുടെ നൊവാക് ദ്യോകോവിച്ചും സീസണിലെ അവസാന ഗ്രാൻഡ്സ്ലാം ടൂർണമെൻറായ യു.എസ് ഒാപണിെൻറ സെമി ഫൈനലിലേക്ക് മുന്നേറി. ക്വാർട്ടർ ഫൈനലിൽ ഇതിഹാസതാരം റോജർ ഫെഡററെ മലർത്തിയടിച്ചെത്തിയ ആസ്ട്രേലിയയുടെ ലോക 55ാം നമ്പർ താരം ജോൺ മിൽമാനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ആറാം സീഡായ 2011, 2015 വർഷങ്ങളിലെ ചാമ്പ്യൻ 11 വർഷത്തിനിടെ 11ാം യു.എസ് ഒാപൺ സെമിയിലേക്ക് മുന്നേറിയത്. സ്കോർ: 6-3, 6-4, 6-4.
ജപ്പാെൻറ 21ാം സീഡ് കെയ് നിഷികോറിയാണ് സെമിയിൽ ദ്യോകോവിച്ചിെൻറ എതിരാളി. അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ 2014ലെ ഫൈനലിൽ തന്നെ തോൽപിച്ച ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെതിരെയായിരുന്നു നിഷികോറിയുടെ വിജയം. സ്കോർ: 2-6, 6-4, 7-6 (7/5), 4-6, 6 -4. മറ്റൊരു സെമിയിൽ നദാൽ മൂന്നാം സീഡായ അർജൻറീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോയെ നേരിടും.
വനിതകളിൽ 20ാം സീഡ് നവോമി ഒസാക 22 വർഷത്തിനിടെ സെമിയിലെത്തുന്ന ആദ്യ ജപ്പാൻകാരിയായി. യുക്രെയ്നിെൻറ സീഡില്ലാ താരം ലെസിയ സുരെേങ്കായെ 6-1, 6-1ന് തകർത്തായിരുന്നു ഒസാകയുടെ മുന്നേറ്റം. നിഷികോറിക്കൊപ്പം ഒസാകയും സെമിയിലെത്തിയതോടെ ജപ്പാന് ഇരട്ടിമധുരമായി. 14ാം സീഡ് യു.എസിെൻറ മാഡിസൺ കീസ് ആണ് ഒസാകയുടെ സെമി എതിരാളി. സ്പെയിനിെൻറ 30ാം സീഡ് കാർല സുവാരസ് നവാരോയെയാണ് 6-4, 6-3 നിലവിലെ റണ്ണറപ്പായ കീസ് തോൽപിച്ചത്.
17ാം സീഡ് യു.എസിെൻറ സെറീന വില്യംസും ലാത്വിയയുടെ 19ാം സീഡ് അനസ്താസിയ സെവസ്റ്റേവായും തമ്മിലാണ് മറ്റൊരു സെമി. വനിത സെമി വെള്ളിയാഴ്ചയും പുരുഷ സെമി ശനിയാഴ്ചയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.