യു.എസ് ഓപൺ: ദ്യോകോവിച്ച് പരിക്കേറ്റ് പിന്മാറി

ന്യൂയോർക്ക്: ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോകോവിച്ച് യു.എസ് ഓപണിൽ നിന്ന് പരിക്കേറ്റ് പിന്മാറി. നാലാം റൗണ്ടിൽ സ്റ്റാൻ വാവ്റിങ്കക്കെതിരായ മത്സരത്തിനിടെയാണ് പരിക്ക് മൂലം താരം പിന്മാറിയത്. ആദ്യ രണ്ട് സെറ്റുകൾ 6-4, 5-7 എന്നീ സ്കോറിന് ദ്യോകോവിച്ചിന് നഷ്ടമായിരുന്നു. മൂന്നാം സെറ്റിൽ 2-1 എന്ന സ്കോറിൽ നിൽക്കവേയാണ് ദ്യോകോവിച്ച് പിന്മാറിയത്.

ഇടത് തോളിനേറ്റ പരിക്കാണ് വിനയായത്.

ദ്യോകോവിച്ചിന് പരിക്കേറ്റത് ദൗർഭാഗ്യകരമായെന്നും അതിശയിപ്പിക്കുന്ന കളിക്കാരനാണ് അദ്ദേഹമെന്നും മത്സര ശേഷം വാവ്റിങ്ക പറഞ്ഞു. 32കാരനായ സെർബിയൻ താരം ദ്യോകോവിച്ച് 16 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.

Tags:    
News Summary - US Open: Injured Novak Djokovic Out After Quitting Last 16 Match With Stan Wawrinka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.