ന്യൂയോർക്: ഏറെ നാടകീയതകൾക്ക് വേദിയായ യു.എസ് ഒാപൺ വനിത സിംഗ്ൾസ് ഫൈനലിൽ ഇതിഹാസതാരം സെറീന വില്യംസിനെ മലർത്തിയടിച്ച് നവോമി ഒസാക ഗ്രാൻഡ്സ്ലാമിൽ മുത്തമിടുന്ന ആദ്യ ജാപ്പനീസ് താരമായി. 23 തവണ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമായുള്ള സെറീനയെ നേരിട്ടുള്ള സെറ്റുകൾക്കാണ് 20കാരിയായ ഒസാക കെട്ടുകെട്ടിച്ചത്. സ്കോർ: 6-2, 6-4. ടെന്നിസ് ചരിത്രത്തിലെതന്നെ ഏറ്റവും നാടകീയമായ ഗ്രാൻഡ്സ്ലാം ഫൈനലിനാണ് ആർതർ ആഷെ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. മാർഗരറ്റ് കോർട്ടിെൻറ പേരിലുള്ള 24 ഗ്രാൻഡ്സ്ലാം കിരീടമെന്ന റെക്കോഡ് ലക്ഷ്യമിട്ട് സെറീനയും ജപ്പാെൻറ ആദ്യ ഗ്രാൻഡ്സ്ലാം ജേതാവാകാനൊരുങ്ങി ഒസാകയും കളത്തിലിറങ്ങുന്നതിനാൽ മത്സരത്തിന് വൻ പ്രാധാന്യം ൈകവന്നിരുന്നു.
എന്നാൽ, അവസാനത്തെ ചിരി ഒസാകയുടേതായിരുന്നു. കണ്ണിരും രോഷവും തുടങ്ങി നിരവധി ഭാവപ്രകടനങ്ങളാൽ സമ്പന്നമായിരുന്നതിനാൽ തന്നെ വിജയത്തിെൻറ പേരിലല്ല മറിച്ച് വിവാദത്തിെൻറ പേരിലാകും ഒസാകയുടെ ഇൗ വിജയം ചരിത്രത്തിൽ രേഖപ്പെടുത്തി വെക്കപ്പെടുക. കളിക്കിടെ അംപയര്‍ കാര്‍ലോസ് റാമോസുമായി സെറീന കൊമ്പുകോര്‍ത്തതും റാക്കറ്റ് വലിച്ചെറിഞ്ഞതുമെല്ലാം ഫൈനലിെൻറ ഹരം കെടുത്തി. കുപിതയായ സെറീന മത്സരശേഷം അംപയര്‍ക്കു ഹസ്തദാനം ചെയ്യാൻ പോലും വിസമ്മതിച്ചു. തെൻറ ആരാധ്യ താരത്തിന് ബഹുമാനം നൽകിയ പ്രകടനത്തിൽ ഒസാക മികച്ചുനിന്നു. സെറീനയുടെ ഡബ്ൾ ഫാൾട്ടിൽ ആദ്യ സെറ്റിൽ തന്നെ താരം 2-1 ലീഡ് നേടി. ആറ് ഇരട്ട പിഴവുകളാണ് സെറീന വരുത്തിയത്.
ട്രോഫി ഏറ്റുവാങ്ങാൻ പോഡിയത്തിൽ നിൽക്കവേ കാണികളുടെയും കൂവലും ആക്രോശവും മാത്രമാണ് ഒസാകയെ വരവേറ്റത്. ‘‘എനിക്കറിയാം നിങ്ങളെല്ലാവരും അവർക്ക് ആവേശം പകരാനാണ് എത്തിയത്. എന്നാൽ, അത് ഇങ്ങനെ അവസാനിച്ചതിൽ ഞാൻ ക്ഷമചോദിക്കുന്നു. സെറീനക്കെതിരെ യു.എസ് ഒാപൺ ഫൈനൽ കളിക്കുക എന്നത് എെൻറ സ്വപ്നമായിരുന്നു. അതിന് സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്’’ -താരം വ്യക്തമാക്കി. മകൾ ഒളിമ്പിയക്ക് ജന്മം നൽകി തിരിച്ചെത്തിയശേഷം പെങ്കടുത്ത രണ്ട് ഫൈനലിലും പരാജയപ്പെടാനായിരുന്നു സെറീനയുടെ വിധി. ഇൗ വർഷത്തെ വിംബ്ൾഡൻ ഫൈനലിൽ സെറീന പരാജയപ്പെട്ടിരുന്നു.
നിയമലംഘനം 1
ബോക്സ് കോച്ചിങ് (മുന്നറിയിപ്പ്)
രണ്ടാം സെറ്റിെൻറ ആദ്യ ഗെയിമിൽ തന്നെ സെറീനക്കെതിരെ അമ്പയർ കാർലോസ് റാമോസിെൻറ ആദ്യ മുന്നറിയിപ്പ്. കോച്ച് പാട്രിക് മൊർേട്ടാേഗ്ലാ ബോക്സിലിരുന്ന് സെറീനക്ക് നിർദേശം നൽകിയെന്ന് അമ്പയറുടെ കണ്ടെത്തൽ. ഇത് നിയമലംഘനമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം സെറീനയെ വിളിച്ച് താക്കീത് നൽകി. ചെയറിനരികിലെത്തിയ സെറീന അമ്പയറുടെ നടപടിയിൽ പ്രതിഷേധിച്ചു. ‘‘എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് അറിയില്ല. കോച്ചിങ് സ്വീകരിച്ചിട്ടില്ല.’’
നിയമലംഘനം 2
റാക്കറ്റ് എറിഞ്ഞുടക്കുന്നു (പോയൻറ് പെനാൽറ്റി)
അമ്പയറുടെ താക്കീതിൽ സംയമനം നഷ്ടമായ സെറീനക്ക് പോയൻറും നഷ്ടമായിത്തുടങ്ങി. രണ്ടാം സെറ്റിൽ 3-2ന് ലീഡ് ചെയ്യവെ നവോമി ഒസാകയുടെ ഫോർഹാൻഡിൽ േപായൻറ് നഷ്ടമായി. റാക്കറ്റ് നിലത്തെറിഞ്ഞ് ഉടച്ചുകൊണ്ടായിരുന്നു സെറീനയുടെ പ്രതികരണം. അപ്പോഴും ഇടപെട്ട അമ്പയർ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പോയൻറ് പെനാൽറ്റി വിധിച്ചു. ഇത് സെറീനയെ കൂടുതൽ പ്രകോപിപ്പിച്ചു. അമ്പയർ കാര്യം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും സെറീന വഴങ്ങിയില്ല. ആദ്യത്തെ താക്കീത് റദ്ദാക്കണമെന്ന് ആവർ ആവശ്യപ്പെട്ടു. ‘‘ഞാൻ കോച്ചിങ് സ്വീകരിച്ചിട്ടില്ല. നിങ്ങൾ മാപ്പുപറയണം. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. ജയിക്കാനായി ചതിക്കുകയും ചെയ്യില്ല. ഇവിടെ കളിക്കുേമ്പാഴെല്ലാം എനിക്ക് പ്രശ്നങ്ങളുണ്ടാവുന്നു. ഇനി എെൻറ ഒരു മത്സരവും നിങ്ങൾ നിയന്ത്രിക്കരുത്’’ -കോർട്ടിൽ നിന്നുകൊണ്ട് സെറീന ഉറക്കെ സംസാരിച്ചു.
നിയമലംഘനം 3
വാക്തർക്കം (ഗെയിം പെനാൽറ്റി)
രണ്ടാം സെറ്റിൽ 4-3ന് ലീഡ് പിടിച്ച ഒസാക എട്ടാം െഗയിമിൽ സെർവിന് ഒരുങ്ങുന്നു. ഇതിനിടെ, സൈഡിലെ വിശ്രമ ബെഞ്ചിലിരുന്ന് സെറീന വീണ്ടും അമ്പയറുമായി കൊമ്പുകോർത്തു. ‘‘നിങ്ങൾ എെൻറ സ്വഭാവത്തെയാണ് ചോദ്യം ചെയ്യുന്നത്. ഞാൻ കോച്ചിങ് സ്വീകരിച്ചിട്ടില്ല. നിങ്ങൾ മാപ്പുപറയണം. എെൻറ ഒരു പോയൻറ് കവർന്നെടുത്തു. കള്ളനാണ് നിങ്ങൾ.’’ ഇരിപ്പിടത്തിൽനിന്ന് ‘തീഫ്’ വിളി ആവർത്തിച്ചതോടെ അമ്പയർ അടുത്ത ശിക്ഷയും വിധിച്ചു.
മോശമായ വാക് പ്രയോഗത്തിന് ഗെയിം പെനാൽറ്റി വിധിച്ചു. ഇതോടെ, 5-3ന് ലീഡുയർത്തി ഒസാക കിരീടത്തോട് ഏറെ അടുത്തു.
അമ്പയർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ടൂർണമെൻറ് ഡയറക്ടർ ബ്രിയാൻ ഏർലി ഗ്രൗണ്ടിലെത്തണമെന്നായി സെറീനയുടെ വാശി. ഡബ്ല്യു.ടി.എ സൂപ്പർവൈസർ ഡോണ കെൽസോക്കൊപ്പമെത്തിയ ബ്രയാനോട് സെറീന പരാതി ബോധിപ്പിച്ചു. ‘‘സ്ത്രീയെന്നതുകൊണ്ടാണ് പക്ഷപാതപരമായ പെരുമാറ്റം. പുരുഷ താരം ഇതിനെക്കാൾ മോശമായി പെരുമാറിയാൽ ഇതുപോലെ നിങ്ങൾ നടപടി സ്വീകരിക്കുമോ? പല പുരുഷതാരങ്ങളും മോശം വാക്കുകൾ വിളിച്ചാൽ നടപടിയുണ്ടാവാറുേണ്ടാ? നീതിപൂർവമല്ല പെരുമാറ്റം. എെൻറ പോയൻറ് കവർന്നതുകൊണ്ടാണ് ഞാൻ കള്ളൻ എന്നു വിളിച്ചത്’’ -ഇരുവരോടുമായി സെറീന പറഞ്ഞു.
‘നിങ്ങൾ കള്ളനാണ്’: വിവാദം, ചീത്തവിളി, കണ്ണീർ
ന്യൂയോർക്: സെറീന വില്യംസ് കരിയറിലെ 24ാം ഗ്രാൻഡ്സ്ലാം കിരീടമണിയുന്നത് കാണാനായിരുന്നു ഞായറാഴ്ച അർതർ ആഷെയിലെ ഗാലറി നിറഞ്ഞുകവിഞ്ഞത്. 1999ൽ സെറീന ഇതേ കോർട്ടിൽ കരിയറിലെ ആദ്യ യു.എസ് ഒാപൺ കിരീടമണിയുേമ്പാൾ, രണ്ടു വയസ്സ് മാത്രമായിരുന്നു ജപ്പാൻകാരി നവോമി ഒസാകയുടെ പ്രായം. സെറീനയുടെ കളി കണ്ടും ആരാധിച്ചും ടെന്നിസ് താരമായി മാറിയ 20കാരി അർതർ ആഷെയിൽ അവർക്ക് ഒരു എതിരാളിപോലുമാവില്ലെന്ന് ആരാധകരും ഉറപ്പിച്ചു. ഇൗ ശുഭപ്രതീക്ഷകൾക്കിടെയാണ് ഫൈനലിലെ ഒന്നാം സെറ്റിൽ (6-2) സെറീനക്ക് അടിതെറ്റുന്നത്. അപ്രതീക്ഷിതമായേറ്റ അട്ടിമറിയിൽനിന്ന് തിരിച്ചുവരാനുള്ള ശ്രമമായിരുന്നു രണ്ടാം സെറ്റിൽ. 19ാം റാങ്കുകാരിയായ നവോമിക്കു മുന്നിൽ രണ്ടാം സെറ്റിൽ സെറീന ലീഡ് ചെയ്തുതന്നെ തുടങ്ങി. ഇതിനിടെയാണ് ടെന്നിസിലെ ‘കുപ്രസിദ്ധ’ ഗ്രാൻഡ്സ്ലാം ഫൈനലായി മാറിയ നിമിഷങ്ങളുടെ തുടക്കം.
കൂവിയ കാണികളെ വിലക്കിയും സെറീന
മത്സരശേഷം കാണികൾ സെറീനക്കൊപ്പമായിരുന്നു. പൊരുതി ജയിച്ച 20കാരി ഒസാകയുടെ പേരു വിളിച്ചപ്പോൾ ഗാലറി കൂവിവിളിച്ചു. തൊപ്പി താഴ്ത്തിയിട്ട് കണ്ണീരോടെ വിതുമ്പിയ ഒസാകയെ തോളോട് ചേർത്തുപിടിച്ചാണ് പിന്നീട് സെറീന പ്രതികരിച്ചത്. എതിരാളിയുടെ വിജയത്തെ അഭിനന്ദിച്ച അവർ, കാണികളോട് അവരുടെ വിജയം ആഘോഷമാക്കാനും അഭ്യർഥിച്ചു.
വിവാദങ്ങളിൽ മുമ്പും
യു.എസ് ഒാപൺ കോർട്ടിൽ സമാനമായ വിവാദങ്ങളിൽ മുമ്പും സെറീന ഉൾപ്പെട്ടിരുന്നു. 2009ൽ കിം െെക്ലസ്റ്റേഴ്സിനെതിരായ മത്സരത്തിനിടയിലും 2011ൽ സാമന്ത സ്റ്റോസറിനെതിരായ മത്സരത്തിനിടയിലും.
2009
െെക്ലസ്റ്റേഴ്സിനെതിരായ സെമിഫൈനൽ. സർവിനിടെ ലൈൻ തട്ടിയപ്പോൾ ഫൗൾ വിളിച്ച ലൈൻസ് വുമണിനോടായിരുന്നു സെറീനയുടെ കലിപ്പ്. പന്ത് തൊണ്ടയിലേക്ക് തള്ളിക്കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയ താരത്തെ മത്സരത്തിൽനിന്ന് അയോഗ്യയാക്കി.
2011
ഫൈനലിൽ ആസ്ട്രേലിയൻ താരം സാമന്ത സ്റ്റോസറിെൻറ റിേട്ടണിനെ പരിഹസിച്ചപ്പോൾ ചെയർ അമ്പയർ ഇവ അസ്ഡെറാകി ഇടപെട്ടു. പോയൻറ് പെനാൽറ്റി വിധിച്ചതോടെ വിേദ്വഷിയെന്നായിരുന്നു അമ്പയർക്കെതിരായ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.