ന്യൂേയാർക്: അട്ടിമറികൾ പിറന്നില്ലെങ്കിൽ ബില്ലി ജീൻ ടെന്നിസ് സെൻറർ ഒരു വ്യാഴവട്ടക്കാലം കാത്തിരുന്ന ഇതിഹാസ പോരാട്ടത്തിന് ഇക്കുറി സാക്ഷ്യം വഹിക്കും. യു.എസ് ഒാപൺ ടെന്നിസ് കോർട്ടിൽ നിന്നും എന്നും അകന്നുമാറിയ റഫേൽ നദാലും റോജർ ഫെഡററും സെമിയിൽ മുഖാമുഖമെത്താൻ സാധ്യത. പരിക്കുമൂലം ബ്രിട്ടീഷ് താരം ആൻഡി മറെ ടൂർണമെൻറിൽനിന്നും പിൻവാങ്ങിയതിനെ തുടർന്ന് മത്സരക്രമത്തിലുണ്ടായ മാറ്റമാണ് ഇതിഹാസങ്ങളുടെ പോരാട്ടത്തിന് നേരത്തെ വഴിയൊരുങ്ങാൻ സാധ്യത തെളിഞ്ഞത്.
ഇൗ മാസം എട്ടാം തിയതി 36ാം പിറന്നാൾ ആഘോഷിച്ച ഫെഡററും 31കാരനായ നദാലും തമ്മിൽ, 13 വർഷത്തിനിടെ 13 ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പുകളിൽ കളിച്ചിട്ടുണ്ടെങ്കിലും യു.എസ് ഒാപൺ ഫൈനലിൽ ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല. രണ്ട് ഗ്രാൻഡ്സ്ലാം കീരീടങ്ങളുമായി തിരിച്ചുവരവ് ഗംഭീരമാക്കിയ സ്വിസ് താരവും, റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള നദാലും മികച്ച ഫോമിലാണ്. എന്നാൽ, സീസണിലെ മികച്ച ഫോം കണ്ടെത്തിയ ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രേവ് ക്വാർട്ടറിൽ നദാലിന് കടമ്പയാവുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.