ന്യൂയോർക്: യു.എസ് ഒാപൺ വനിത വിഭാഗത്തിൽ നാലാം സീഡ് റുേമനിയയുടെ സിമോണ ഹാലെപ് ര ണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി. യു.എസിെൻറ സീഡില്ലാ താരം ടെയ്ലർ ടൗൺസെൻറാണ് ആസ്ട് രേലിയൻ ഒാപൺ ജേത്രിയെ മലർത്തിയടിച്ചത്. സ്കോർ: 2-6, 6-3, 7-6.
അതേസമയം, ടോപ് സീഡ് ജപ്പാെൻറ നൊവോമി ഒസാക, രണ്ടാം സീഡ് ആസ്ട്രേലിയയുടെ ആഷ്ലി ബാർതി, 10ാം സീഡ് യു.എസിെൻറ മാഡിസൺ കീസ് എന്നിവർ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഒസാക 6-2, 6-4ന് പോളണ്ടിെൻറ മഗ്ദലിനെറ്റെയെയും ബാർതി യു.എസിെൻറ ലോറൻ 6-2, 7-6ന് ഡേവിസിനെയും കീസ് 6-4, 6-1ന് ചൈനയുടെ ഷൂ ലിന്നിനെയുമാണ് തോൽപിച്ചത്.
പുരുഷവിഭാഗത്തിൽ രണ്ടാം സീഡ് സ്പെയിനിെൻറ റാഫേൽ നദാലിന് രണ്ടാം റൗണ്ടിൽ ബൈ ലഭിച്ചു. ആസ്ട്രേലിയയുടെ തനാസി കോക്കിനാകിസ് പരിക്കേറ്റ് പിന്മാറിയതോടെയാണിത്. 14ാം സീഡ് യു.എസിെൻറ ജോൺ ഇസ്നർ, 13ാം സീഡ് ഫ്രാൻസിെൻറ ഗയ്ൽ മോൺഫിൽസ്, 20ാം സീഡ് അർജൻറീനയുെട ഡീഗോ ഷ്വാട്സ്മാൻ എന്നിവർ മൂന്നാം റൗണ്ടിലെത്തി.
ഇസ്നർ 6-3, 7-6, 7-6ന് ജർമനിയുടെ യാൻ ലെന്നാർഡ് സ്റ്റഫിനെയും മോൺഫിൽസ് 6-3, 6-2, 6- 2ന് റുേമനിയയുടെ മാരിയസ് കോപിലിനെയും ഷ്വാട്സ്മാൻ 6-4, 6-2, 6-0ത്തിന് ബെലാറസിെൻറ ഇഗോർ ഗെരാസിമോവിനെയുമാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.