ന്യൂയോര്‍ക്ക്: യു.എസ് ഒാപൺ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ നിന്ന് വീനസ് വില്യംസ്പുറത്തത്. അമേരിക്കയുടെതന്നെ 83ാം റാങ്കുകാരി സൊളേൻ സ്റ്റീഫൻസാണ് വീനസിനെ തോൽപ്പിച്ചത്. ആതിഥേയ താരങ്ങള്‍ അണിനിരക്കുന്ന ഫൈനലില്‍ 15-ാം സീഡ് മാഡിസണ്‍ കെയ്‌സ് സീഡില്ലാ താരം സൊളേൻ സ്റ്റീഫനെ നേരിടും.
മൂന്നു സെറ്റു നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സ്റ്റീഫന്‍സിന്റെ വിജയം. ആദ്യ സെറ്റ് 6-1ന് സ്റ്റീഫന്‍സ് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ വീനസ് തിരിച്ചടിച്ചു. ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ 6-0ത്തിന് ഒപ്പമെത്തി. എന്നാല്‍ മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടം നടന്നു. 7-5നായിരുന്നു സ്റ്റീഫന്സിെൻറ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.