ന്യൂയോർക്: യു.എസ് ഒാപൺ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ വീനസ് വില്യംസ് സെമിഫൈനലിൽ. സ്വിസ് താരവും രണ്ടു തവണ വിംബ്ൾഡൺ ചാമ്പ്യനുമായിരുന്ന പെട്ര വിതോവയെയാണ് ക്വാർട്ടറിൽ വീനസ്പരാജയപ്പെടുത്തിയത്. (സ്കോർ: 6-3, 3-6, 7-6). അതോടൊപ്പം മറ്റൊരു ചരിത്ര നേട്ടം കൂടി വീനസ് കയ്യടക്കിയിട്ടുണ്ട്.
37ാം വയസ്സിൽ ചരിത്രത്തിൽ ആദ്യമായി യു.എസ് ഒാപണിെൻറ സെമിയിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന പദവിയും ഇനി വീനസിന് സ്വന്തമാണ്. 1994ൽ മാർട്ടിന നവരത്തിലോവയാണ് ഇതിനുമുമ്പ് സെമിയിൽ പ്രവേശിച്ച ഏറ്റവും പ്രായംകൂടിയ താരം.
ചൊവ്വാഴ്ച നടന്ന വാശിയേറിയ മത്സരത്തിൽ ആദ്യ സെറ്റ് 6-3ന് കൈവിട്ടശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് വീനസ് സെമി ബെർത്തിന് അർഹത നേടിയത്. ശനിയാഴ്ച അമേരിക്കയുടെതന്നെ 83ാം റാങ്കുകാരി സൊളേൻ സ്റ്റീഫനുമായാണ് വീനസിെൻറ സെമിഫൈനൽ. ഇൗ കടമ്പകൂടി കടന്നാൽ യു.എസ് ഒാപൺ ചാമ്പ്യൻഷിപ് വേദി മറ്റൊരു ചരിത്രത്തിനുകൂടി സാക്ഷ്യയാകുെമന്നുറപ്പ്. അമേരിക്കയുടെ ഒമ്പതാം സീഡായ വീനസ് കരിയറിലെ മൂന്നാം യു.എസ് ഒാപൺ കിരീടമാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.