ന്യൂയോർക്ക്: കാനഡക്കാരി ബിയാൻക ആൻഡ്ര്യുസ്ക്യൂവിന് പ്രായം 19. ടൊറേൻറാേയാട് ചേ ർന്ന ഒൻറാരിയോയിൽ 2000 ജൂണിലായിരുന്നു ജനനം. കൗമാരത്തിെൻറ തുടിപ്പുമായി അവൾ ഇന്ന് ര ാത്രിയിൽ യു.എസ് ഒാപൺ സിംഗ്ൾസ് കിരീടത്തിനായി അർതർ ആഷെ സ്റ്റേഡിയത്തിൽ കലാശപ്പ ോരാട്ടത്തിലിറങ്ങുന്നത് ഗ്രാൻഡ്സ്ലാം കോർട്ടിൽ ചരിത്രം കുറിക്കാൻ കാത്തിരിക്കുന്ന സെറീന വില്യംസിനെതിരെ. ബിയാൻക ജനിക്കുന്നതിനും ഒരു വർഷം മുേമ്പ (1999) യു.എസ് ഒാപണിലൂടെ ഗ്രാൻഡ്സ്ലാം കിരീടവേട്ടക്ക് തുടക്കമിട്ട സെറീനക്ക് ഇത് 24ാം കിരീടത്തിലേക്കുള്ള സ്വപ്ന പോരാട്ടമാണ്. സെറീനക്ക് കന്നി ഗ്രാൻഡ്സ്ലാമിെൻറ 20ാം വാർഷികമാണെങ്കിൽ, ബിയാൻകയെന്ന 19കാരിക്ക് അരങ്ങേറ്റ ഫൈനലും.
വനിത സിംഗ്ൾസ് സെമിയിൽ സ്വിസ് താരം ബെലിൻഡ ബെൻസിചിനെ 7-6, 7-5ന് തോൽപിച്ചാണ് 15ാം സീഡായ റുമേനിയൻ വംശജ ബിയാൻക ഫൈനൽ യോഗ്യത ഉറപ്പിച്ചത്. സെറീനയാവെട്ട യുക്രെയ്നിെൻറ എലീന സ്വിറ്റോലിനക്കെതിരെ 6-3, 6-1ന് ആധികാരിക ജയം സ്വന്തമാക്കി. സെറീനയുടെ 33ാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്. കഴിഞ്ഞ വർഷം നവോമി ഒസാക്കയെന്ന മറ്റൊരു കൗമാര വിസ്മയത്തിന് മുന്നിൽ അടിപതറിയതിെൻറ ഷോക്ക് മാറാത്ത സെറീന മറ്റൊരു താരോദയമായ ബിയാൻകക്കെതിരെ കരുതലോടെയാകും റാക്കറ്റേന്തുക.
2018ലെ യു.എസ് ഒാപൺ യോഗ്യത റൗണ്ടിൽ പരാജയപ്പെട്ട ഇടത്തു നിന്നാണ് ബിയാൻക തൊട്ടടുത്ത വർഷം ടൂർണമെൻറിെൻറ ഫൈനലിലേക്ക് നടന്നുകയറിയത്. കഴിഞ്ഞ വർഷം ലോക റാങ്കിങ്ങിൽ 178ാം സ്ഥാനത്തായിരുന്ന താരം തിങ്കളാഴ്ച പുറത്തിറങ്ങുന്ന റാങ്ക് പട്ടികയിൽ ചുരുങ്ങിയത് ഒമ്പതാം സ്ഥാനം സ്വന്തമാക്കും. കഴിഞ്ഞ സീസണിൽ കളിച്ച 36ൽ 32ഉം ജയിച്ചാണ് ബിയാൻക റാങ്കിങ്ങിൽ 15ാം സ്ഥാനത്തെത്തിയത്. പൂർത്തിയായ ഒരുമത്സരം ബിയാൻക തോറ്റിട്ട് ആറുമാസം പിന്നിടുന്നു. സെറീനയെ അട്ടിമറിക്കുകയാണെങ്കിൽ അഞ്ചാം റാങ്കാണ് ബിയാൻകക്ക് ലഭിക്കാൻ പോകുന്നത്.
മൂന്നാഴ്ച മുമ്പ് റോജേഴ്സ് കപ്പ് ഫൈനലിൽ ഇരുവരും മുഖാമുഖം വന്നെങ്കിലും ആദ്യ സെറ്റിനിടെ പരിക്കിനെത്തുടർന്ന് സെറീന പിൻവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.