ന്യൂയോർക്: മുൻനിരതാരങ്ങളായ നൊവാക് ദ്യോകോവിച്, റോജർ ഫെഡറർ, സെറീന വില്യംസ് എന്നിവർ യു.എസ് ഒാപൺ ഗ്രാൻഡ്സ്ലാം ടൂർണമെൻറിെൻറ മൂന്നാം റൗണ്ടിൽ കടന്നു. തോളിനേറ്റ പരിക്ക് വകവെക്കാതെ മത്സരം പൂർത്തിയാക്കിയ ദ്യോകോവിച് 6-4, 7-6, 6-1ന് അർജൻറീനയുടെ 56ാം റാങ്കുകാരൻ യുവാൻ ലോണ്ടേറോയെ തോൽപിച്ചു.
ബോസ്നിയയുടെ 99ാം റാങ്കുകാരൻ ദാമിര്‍ സുമുര്‍ ആദ്യ സെറ്റ് സ്വന്തമാക്കി ഫെഡററെ ഞെട്ടിെച്ചങ്കിലും ആദ്യ റൗണ്ടിനെ അനുസ്മരിച്ച് ഫെഡറർ തിരിച്ചെത്തി മത്സരം കൈപ്പിടിയിലൊതുക്കി. സ്കോർ: 3-6, 6-2, 6-3, 6-4. ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം സുമിത് നഗലും ഫെഡറർക്കെതിരെ ആദ്യ സെറ്റിൽ വിജയം നേടിയിരുന്നു.
വനിതാ വിഭാഗം സിംഗ്ള്‍സില്‍ അമേരിക്കന്‍ താരം കാറ്റി മക്നാലിനെ കീഴടക്കി സെറീന വില്യംസ് മൂന്നാം റൗണ്ടിലെത്തി (5-7, 6-3, 6-1). മൂന്നാം റൗണ്ടില്‍ ഇംഗ്ലീഷ് താരം ഡാന്‍ ഇവാന്‍സോ, ഫ്രഞ്ച് താരം ലൂക്കാസ് പൗളിയോ റോജര്‍ ഫെഡററുടെ എതിരാളിയാകുേമ്പാൾ സ്വന്തം നാട്ടുകാരനായ ദുസാന്‍ ലജോവിക്കുമായോ അമേരിക്കയുടെ ഡെനിസ് കുഡ്ലയുമായോ ആയിരിക്കും ദ്യോക്കോവിചിന് അങ്കംകുറിക്കേണ്ടിവരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.