മെൽബൺ: പ്രായം വെറും അലങ്കാരമാണ് വില്യംസ് സഹോദരിമാര്‍ക്ക്. കോര്‍ട്ടിലിറങ്ങിയാല്‍ ഉഗ്രരൂപംപ്രാപിക്കുന്ന പോരാളികള്‍. വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്കുശേഷം ഗ്രാന്‍ഡ്സ്ളാം ഫൈനലില്‍ സഹോദരിമാരുടെ പോരാട്ടത്തിന് സാക്ഷിയാകാന്‍ കാത്തിരിക്കുകയാണ് ടെന്നിസ് ലോകം. 2009 വിംബ്ള്‍ഡണ്‍ ഫൈനലില്‍ നേരിട്ടുമുട്ടിയശേഷം ആദ്യമായാണ് ഇരുവരും ഒരു ഗ്രാന്‍ഡ്സ്ളാം കിരീടപ്പോരാട്ടത്തില്‍ മുഖാമുഖമത്തെുന്നത്. 2015ലെ യു.എസ് ഓപണ്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയശേഷം ആദ്യമായും.
സെമിയില്‍ നാട്ടുകാരി കൊകൊ വാന്‍വെഗയെ മൂന്ന് സെറ്റ് മത്സരത്തില്‍ തോല്‍പിച്ചാണ് വീനസിന്‍െറ ഫൈനല്‍ പ്രവേശം. സ്കോര്‍: 6-7, 6-2, 6-3. രണ്ടാം സെമിയില്‍ ക്രൊയേഷ്യയുടെ മിര്‍യാന ലൂസിച് ബറോണിയെ തോല്‍പിച്ചാണ് സെറീനയുടെ ഫൈനല്‍. സ്കോര്‍: 6-2, 6-1.ടെന്നിസ് ഓപണ്‍ എറയുടെ ചരിത്രത്തിലെ സുവര്‍ണനേട്ടത്തിനരികെയാണ് സെറീനക്ക് ഇന്നത്തെ ഫൈനല്‍. 22 ഗ്രാന്‍ഡ്സ്ളാം സ്വന്തമാക്കിയ അമേരിക്കന്‍ സൂപ്പര്‍താരത്തിന് ഇന്ന് ചേച്ചി വീനസിനെ വീഴ്ത്തിയാല്‍ കാത്തിരിക്കുന്നത് ഏറ്റവും കൂടുതല്‍ കിരീടമെന്ന ചരിത്രനേട്ടം. ഓസീസ് മണ്ണില്‍ ആറു തവണ ജേത്രിയായ സെറീനക്ക് ചരിത്രംകുറിക്കാന്‍ ഏറ്റവും മികച്ച അവസരംകൂടിയാണ് സഹോദരിക്കെതിരായ പോരാട്ടം. ‘‘അവള്‍ എനിക്ക് ഏറ്റവും കടുപ്പമേറിയ എതിരാളിയാണ്. വീനസിനെപ്പോലെ മറ്റാരോടും ഞാന്‍ ഇത്രയേറെ തോറ്റിട്ടില്ല. ഫലം എന്തായാലും ജയം ഞങ്ങള്‍ ഇരുവരുടേതുമാണ്’’ -ഫൈനലിനെക്കുറിച്ച് സെറീനയുടെ പ്രതികരണം. 36കാരിയായ വീനസ് 2009നുശേഷം ആദ്യമായാണ് ഗ്രാന്‍ഡ്സ്ളാം ഫൈനല്‍ കളിക്കുന്നത്. ആസ്ട്രേലിയയില്‍ 2003നുശേഷവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.