മെൽബൺ: രണ്ടു തവണ ജേതാവായ വിക്ടോറിയ അസരെങ്കക്ക് ആസ്ട്രേലിയൻ ഒാപണിൽ വൈൽഡ് കാർഡ് എൻട്രി. കുടുംബ പ്രശ്നങ്ങളെ തുടർന്ന് 2017 വിബ്ൾഡൺ ചാമ്പ്യൻഷിപ്പിന് ശേഷം കോർട്ടിൽ നിന്നും വിട്ടുനിന്ന ബെലറൂസ് താരം തിരിച്ചുവരവിനൊരുങ്ങിയപ്പോൾ നേരിട്ട് പ്രവേശനം നൽകാൻ ആസ്ട്രേലിയൻ ഒാപൺ സംഘാടകർ തീരുമാനിക്കുകയായിരുന്നു. റാങ്കിങ്ങിൽ ഏറെ പിന്നാക്കം പോയ മുൻ ലോക ഒന്നാം നമ്പറുകാരി നിലവിൽ 210ാം സ്ഥാനത്താണ്.
2012, 2013 സീസണിലെ ആസ്ട്രേലിയൻ ഒാപൺ ജേതാവായിരുന്ന ഇവർ 2016 ഫ്രഞ്ച് ഒാപണിനു ശേഷം ഗർഭകാല അവധിയിലായിരുന്നു. മകെൻറ ജനന ശേഷം 2017 വിംബ്ൾഡണിൽ തിരിച്ചെത്തിയെങ്കിലും കുടുംബപ്രശ്നത്തെ തുടർന്ന് യു.എസ് ഒാപണിൽ നിന്നും പിൻവാങ്ങി. ശേഷമാണ് ആസ്ട്രേലിയൻ ഒാപണിലൂടെ തിരിച്ചുവരവിനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.