ലണ്ടൻ: ഒരു മാസം മുമ്പ് ഫ്രഞ്ച് ഒാപണിൽ കിരീടമണിഞ്ഞവർ വിംബ്ൾഡണിലെ പാതിവഴിയിൽ അടിതെറ്റിയപ്പോൾ, മുൻനിരക്കാർ മുന്നോട്ട്. റൊളാങ് ഗാരോയിൽ വനിതാ കിരീടമണിഞ്ഞ 20കാരി ജെലീന ഒസ്റ്റപെൻകോ ക്വാർട്ടർ ഫൈനലിലും കളിമണ്ണിൽ 10ാം കിരീടമണിഞ്ഞ റാഫേൽ നദാൽ പ്രീക്വാർട്ടറിലും കീഴടങ്ങി. അതേസമയം, വീനസ് വില്യംസ്, ഗർബിൻ മുഗുരുസ, നൊവാക് ദ്യോകോവിച് എന്നിവർ കിരീടത്തോടടുക്കുന്നു.
പുരുഷ സിംഗ്ൾസിൽ റോജർ ഫെഡറർക്കും ആൻഡി മറെക്കും പിന്നാലെ ദ്യോകോവിച് ക്വാർട്ടറിൽ കടന്നു. ഫ്രഞ്ച് താരം അഡ്രിയാൻ മന്നാറിനോയെ നേരിട്ടുള്ള സെറ്റിന് വീഴ്ത്തിയാണ് ദ്യോകോവിചിെൻറ കുതിപ്പ്. സ്കോർ: 6-2, 7-6, 6-4.വനിത സിംഗ്ൾസിൽ 14ാം സീഡ് ഗർബിൻ മുഗുരുസയും 10ാം സീഡ് വീനസ് വില്യംസും സെമിയിൽ കടന്നു. റഷ്യയുടെ ഏഴാം സീഡുകാരി സ്വെറ്റ്ലാന കുസ്നെറ്റ്സോവയെ 6-3, 6-4 സ്കോറിന് വീഴ്ത്തിയാണ് മുഗുരുസ മൂന്നുവർഷത്തിനിടെ രണ്ടാം തവണ വിംബ്ൾഡൺ സെമിയിൽ കടന്നത്. കഴിഞ്ഞ സീസൺ ഫ്രഞ്ച് ഒാപൺ കിരീടമണിഞ്ഞശേഷം മുഗുരുസയുടെ ആദ്യ സെമിഫൈനൽ പ്രവേശനം കൂടിയാണിത്.
അതേസമയം, രണ്ടു മാസം മുമ്പ് ഫ്രഞ്ച് ഒാപണിൽ അട്ടിമറിക്കുതിപ്പോടെ കിരീടമണിഞ്ഞ 20കാരി ഒസ്റ്റപെൻകോയെ വീഴ്ത്തി വീനസ് സെമിയിൽ കടന്നു. സ്കോർ: 6-3, 7-5. ഒസ്റ്റപെൻകോ തുടർച്ചയായി വീഴ്ചവരുത്തിയപ്പോൾ അനായാസമായിരുന്നു വീനസിെൻറ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.