ലണ്ടൻ: റോജർ ഫെഡററിനും 19ാം ഗ്രാൻഡ്സ്ലാം കിരീടത്തിനുമിടയിൽ ഇനി ക്രൊയേഷ്യക്കാരൻ മരിൻ സിലിച് മാത്രം. വിംബ്ൾഡൺ പുരുഷ സിംഗ്ൾസിൽ ഫൈനലിൽ ഫെഡ് എക്സ്പ്രസ് വീണ്ടും കോർട്ടിലിറങ്ങുേമ്പാൾ കാത്തിരിക്കുന്നത് ഒരുപിടി ചരിത്രനേട്ടങ്ങൾ. സെൻറർകോർട്ടിലെ പച്ചപ്പിൽ സ്വിസ് സൂപ്പർതാരം ഇന്ന് ജയിച്ചാൽ കരിയറിലെ എട്ടാം കിരീടമാവും പിറക്കുന്നത്. ഒപ്പം, വിംബ്ൾഡണിൽ ഏറ്റവും കൂടുതൽ ജേതാവായ പുരുഷതാരമെന്ന റെക്കോഡും. ഒാപൺ എറയിൽ പീറ്റ് സാംപ്രസും, അമച്വർ എറയിൽ വില്യം റെൻഷോയും നേടിയത് ഏഴു കിരീടങ്ങൾ. ഇവർക്കൊപ്പമാണ് ഇന്ന് ഫെഡറർ. കണക്കുകളും ഫോമും ചരിത്രവുമെല്ലാം ഫെഡറർക്കൊപ്പമാണ്. പക്ഷേ, എതിരാളിയായ സിലിച്ചിനെ മറികടക്കുക എളുപ്പമല്ല. തീതുപ്പും സർവുകളുമായി എതിരാളികളെ വിറപ്പിക്കുന്ന സിലിച് കരിയറിലെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടത്തിനാണിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.