ലണ്ടൻ: വിംബ്ൾഡൺ ടെന്നിസ് വനിതവിഭാഗം സിംഗിൾസ് ഫൈനലിൽ മുഗുരുസ-വീനസ് പോരാട്ടം. സെമിഫൈനലിൽ സ്േലാവാക്യൻ താരം മഗ്ഡലേന റിബറികോവയെ തോൽപിച്ചാണ് സ്പാനിഷ് താരം ഗബ്രിനെ മുഗുരുസ ഫൈനലിൽ പ്രവേശിച്ചത്. ഇംഗ്ലീഷ് താരം യൊഹാന കോെൻറയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് വെറ്ററൻ താരം വീനസ് വില്യംസിെൻറ ഫൈനൽ കുതിപ്പ്.
നാല് പതിറ്റാണ്ടിെൻറ ഇടവേളക്കുശേഷം വിംബ്ൾഡൺ നേടുന്ന ബ്രിട്ടീഷ് വനിതയെന്ന ഖ്യാതി തേടിയിറങ്ങിയ കോെൻറയെ 6-4, 6-2ന് തോൽപിച്ചാണ് വീനസ് കലാശപ്പോരിന് യോഗ്യത നേടിയത്. ആദ്യ സെറ്റിൽ കോെൻറ പ്രതിരോധിച്ചുനിന്നെങ്കിലും 6-4ന് വീനസ് മത്സരം പിടിച്ചെടുത്തു. എന്നാൽ, രണ്ടാം സെറ്റിൽ കോെൻറക്ക്, വീനസിെൻറ അനുഭവസമ്പത്തിനുമുന്നിൽ പെട്ടന്ന് കീഴടങ്ങേണ്ടിവന്നു. 6-2ന് രണ്ടാം സെറ്റും പിടിച്ചെടുത്ത്് 37കാരിയായ അമേരിക്കൻ താരം പ്രായത്തെ തോൽപിച്ച് കിരീടത്തിലേക്ക് അടുത്തു. ആദ്യ സെമിയിൽ തുടക്കംമുതൽ ആധിപത്യം പുലർത്തിയ മുഗുരുസ 6-1, 6-1നാണ് റിബറികോവയെ തകർത്തുവിട്ടത്. ഇതു രണ്ടാം തവണയാണ് മുഗുരുസ വിംബ്ൾഡൺ ഫൈനലിൽ പ്രവേശിക്കുന്നത്. 2015ൽ ഫൈനലിലെത്തിയെങ്കിലും സെറീനയോട് േതാറ്റ് കിരീടമില്ലാതെ മടങ്ങുകയായിരുന്നു. അമേരിക്കയുെട കോകോ വാൻഡേവെയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് സെമിയിൽ പ്രവേശിച്ച റിബറികോവക്ക് പക്ഷേ, മുഗുരുസക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ മുഗുരുസ, റിബറികോവക്ക് തീരെ അവസരം നൽകാതെയായിരുന്നു മത്സരം കൈയിലെടുത്തത്. ആദ്യ സെറ്റിൽതന്നെ സെർവിലും റിേട്ടണിലും കരുത്തുതെളിയിച്ച മുഗുരുസ 6-1ന് എളുപ്പം കളി പിടിച്ചെടുത്തു. രണ്ടാം സെറ്റിൽ റിബറികോവ തിരിച്ചുവരാൻ കനത്തശ്രമം നടത്തിയെങ്കിലും വീര്യം കുറയാത്ത മുഗുരുസ 6-1ന് തന്നെ വിജയിക്കുകയായിരുന്നു. ഇതോടെ മൂന്നുവർഷത്തിനുശേഷം വിംബ്ൾഡൺ ടൂർണമെൻറിൽ സ്പാനിഷ് താരം ഫൈനലിലെത്തി. മിക്സഡ് ഡബ്ൾസിൽ ബ്രീട്ടീഷ് ജോഡികളായ സ്കുപ്സ്കി^റേ സഖ്യത്തെ തോൽപിച്ച് ആൻഡി മറെ^മർട്ടീന ഹിംഗിസ് ജോഡി സെമിയിലെത്തി (6^4, 6^1).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.