ലണ്ടൻ: എട്ടാം വിംബ്ൾഡൺ സിംഗ്ൾസ് കിരീടവും 24ാം ഗ്രാൻഡ്സ്ലാം സിംഗ്ൾസ് ട്രോഫിയും ലക്ഷ്യമിടുന്ന ഇതിഹാസ താരം സെറീന വില്യംസ് വിംബ്ൾഡൺ ടെന്നിസ് ടൂർണമെൻറിൽ സെമിഫൈനലിലെത്തി.
ഇറ്റലിയുടെ സീഡില്ലാ താരം കാമില്ല ജിയോർഗിക്കെതിരെ മൂന്നു സെറ്റ് നീണ്ട മത്സരത്തിലാണ് സെറീന ജയിച്ചുകയറിയത്. സ്കോർ: 3-6, 6-3, 6-4. 13ാം സീഡ് ജർമനിയുടെ ജൂലിയ ജോർജസാണ് സെമിയിൽ സെറീനയുടെ എതിരാളി. 20ാം സീഡ് നെതർലൻഡ്സിെൻറ കികി ബെർടൻസിനെ 3-6, 7-5, 6-1ന് തോൽപിച്ചാണ് ജോർജസ് അവസാന നാലിലെത്തിയത്.
11ാം സീഡ് ജർമനിയുടെ ആൻജലിക് കെർബറും 12ാം സീഡ് ലാത്വിയയുടെ യെലേന ഒസ്റ്റെപേങ്കായും തമ്മിലാണ് മറ്റൊരു സെമി. 14ാം സീഡ് റഷ്യയുടെ ഡാരിയ കസറ്റ്കിനയെ 6-3, 7-5നാണ് കെർബർ തോൽപിച്ചത്. ഒസ്റ്റപെേങ്കാ 7-5, 6-4ന് സ്ലോവാക്യയുടെ സീഡില്ലാ താരം ഡൊമിനിക ചിബുൽകോവയെ പരാജയപ്പെടുത്തി.
പുരുഷ വിഭാഗത്തിൽ രണ്ടാം സീഡ് സ്പെയിനിെൻറ റാഫേൽ നദാൽ, അഞ്ചാം സീഡ് അർജൻറീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോ, എട്ടാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സൺ, ഒമ്പതാം സീഡ് അമേരിക്കയുടെ ജോൺ ഇസ്നർ, 12ാം സീഡ് സെർബിയയുടെ നൊവാക് ദ്യോകോവിച്, 13ാം സീഡ് കാനഡയുടെ മിലോസ് റവോനിച്, 24ാം സീഡ് ജപ്പാെൻറ കെയ് നിഷികോറി എന്നിവർ ക്വാർട്ടറിലെത്തി. നദാൽ 6-3, 6-3, 6-4ന് ചെക് റിപ്പബ്ലിക്കിെൻറ സീഡില്ലാ താരം ജിറി വെസെലിയെയാണ് തോൽപിച്ചത്.
ഇന്ന് നടക്കുന്ന ക്വാർട്ടറിൽ ടോപ് സീഡ് റോജർ ഫെഡറർ ആൻഡേഴ്സണെയും നദാൽ ഡെൽ പോട്രോയെയും ദ്യോകോവിച് നിഷികോറിയെയും റാവോനിച് ഇസ്നറെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.