ലണ്ടൻ: റോജർ ഫെഡറർ വിംബിൾഡൺ പുരുഷ സിംഗിൾസ് ഫൈനലിൽ കടന്നു. സെമി ഫൈനലിൽ റാഫേൽ നദാലിനെയാണ് ഫെഡറർ കീഴടക്കിയത്. മത്സരം നാല് സെറ്റ് നീണ്ടു. സ്കോർ: 7-6, 1-6, 6-3, 6-4. ഫൈനലിൽ ഫെഡറർ നിലവിലെ ചാമ്പ്യനായ നൊവാക് ദ്യോകോവിച്ചിനെ നേരിടും. ഫെഡററുടെ കരിയറിലെ 31ാം ഗ്രാൻഡ് സ്ലാം ഫൈനലാണിത്. 12ാമത് വിംബിൾഡൺ ഫൈനലുമാണ്. എട്ട് തവണ കിരീടം സ്വന്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.